Kerala

പോപ്പുലർ തട്ടിപ്പ്: പരാതികൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 

പത്തനംതിട്ട: സാമ്പത്തിക ക്രമക്കേട് കാണിച്ച പോപ്പുലർ ഫൈനാൻസിന്റെ 130 ഇടപാടുകാർ സംസ്ഥാന മറുഷ്യാവകാശ കമ്മീഷന്  അയച്ച പരാതികൾ പത്തനംതിട്ട, ആലപ്പുഴ ജില്ലാ പോലീസ് മേധാവിമാർ അന്വേഷിച്ച് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന്  കമ്മീഷൻ ഉത്തരവിട്ടു.

കേരള പ്രൊട്ടക്ഷൻ ഓഫ് ഇൻററസ്റ്റ് ഓഫ് ഡപ്പോസിറ്റേഴ്സ് നിയമം അനുസരിച്ച് തട്ടിപ്പുകാർക്കെതിരെ നടപടി എടുക്കാൻ ഹൈക്കോടതി സർക്കാരിന് ഉത്തരവ് നൽകിയ സാഹചര്യത്തിൽ മറ്റ്  നടപടികളുടെ ആവശ്യമില്ലെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിൽ പറഞ്ഞു.

സാമ്പത്തിക ക്രമക്കേട് നടത്തിയ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ 2013 ലെ നിയമം പര്യാപ്തമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കമ്പനിയുടെ മുഴുവൻ സ്വത്തും കണ്ടുകെട്ടാൻ സർക്കാരിന് അധികാരമുണ്ട്. കമ്പനിയുടെ സ്വത്തിന്റെ നിയന്ത്രണം സർക്കാർ ചുതലപ്പെടുത്തുന്ന ഒരു അധികാരിയിൽ നിക്ഷിപ്തമാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. കമ്പനിയുടെ  സ്വത്ത് കണ്ടുകെട്ടി നിക്ഷേപകർക്ക് കോടതി മുഖാന്തിരം പണം തിരികെ നൽകാൻ ജില്ലാ കളക്ടർക്ക് അധികാരമുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പ്രത്യേക കോടതി സ്ഥാപിക്കാനും  നിയമത്തിൽ വ്യവസ്ഥയുണ്ട്.

ചാരുംമൂട് സ്വദേശി ഇ ജോർജിന്റെ നേതൃത്വത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. മുതിർന്ന പൗരൻമാരാണ് പരാതി നൽകിയത്. ലക്ഷകണക്കിന് രൂപയാണ് ഇവർ കമ്പനിയിൽ നിക്ഷേപിച്ചിരുന്നത്.പ്രതിമാസ പലിശ വാങ്ങിയാണ് ഇവർ നിത്യചെലവുകൾ നടത്തിയിരുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.