India

മൂന്നുവര്‍ഷത്തിനിടെ പോക്‌സോ ഇ- ബോക്‌സിലൂടെ ലഭിച്ചത് 354 പരാതികള്‍

 

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ പോക്‌സോ ഇ- ബോക്‌സ് സംവിധാനത്തിലൂടെ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ (അതായത് 2017-18, 2018-19, 2019-20 & 2021 ജനുവരി 31 വരെ ) ലഭിച്ചത് 354 പരാതികള്‍. ഈ 354 പരാതികളില്‍ 140 എണ്ണത്തില്‍ ആവശ്യമായ പരിഹാര നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്

ലൈംഗിക ദുരുപയോഗം, നീല ചിത്രങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള സമഗ്ര നിയമമാണ് 2012 ല്‍ ഭാരത സര്‍ക്കാര്‍ നടപ്പിലാക്കിയ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കല്‍ നിയമം (Protection of Children from Sexual Offences -POCSO Act).

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകള്‍ ഫലപ്രദമായി നേരിടുന്നത് ലക്ഷ്യമിട്ട് 2019 ല്‍ പോക്‌സോ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശക്തമായ ശിക്ഷ ഉറപ്പാക്കുന്നതിനും , ഈ മേഖലയില്‍ ഉയര്‍ന്നു വരുന്ന പുതിയതരം കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനും ഇത് ലക്ഷ്യമിടുന്നു.

വകുപ്പിലെ വിവിധ വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നത് ദേശീയ – സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനുകള്‍ ഉറപ്പാക്കണം എന്ന് പോക്‌സോനിയമത്തിലെ 44(1) വകുപ്പ് വ്യവസ്ഥചെയ്യുന്നു. വനിതാ ശിശു വികസന മന്ത്രി സ്മൃതി സുബിന്‍ ഇറാനി രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.