Kerala

വിദ്യാര്‍ഥികള്‍ക്കായി പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി; ഉദ്ഘാടനം ജനുവരി 25ന്

 

തിരുവനന്തപുരം: ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി സ്‌കൂളുകളില്‍ കായിക വകുപ്പ് ആരംഭിക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 25ന് കണ്ണൂര്‍ തളാപ്പ് ഗവണ്‍മെന്റ് മിക്സ്ഡ് യു.പി സ്‌കൂളില്‍ നടക്കും. രാവിലെ 9.30ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനാകും. വിദ്യാര്‍ഥികളുടെ ശാരീരിക-മാനസികാരോഗ്യം ഉറപ്പാക്കാനും അവരെ കായിക മികവിലേക്ക് ഉയര്‍ത്താനും ലക്ഷ്യമിടുന്നതാണ് പദ്ധതി. സിഡ്കോയുടെ സാങ്കേതിക സഹകരണത്തോടെ ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 25 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കായികക്ഷമത വളര്‍ത്താനുള്ള ഇന്‍ഡോര്‍-ഔട്ട്ഡോര്‍ കായിക ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. ബാസ്‌ക്കറ്റ്ബോള്‍, ഫുട്ബോള്‍ തുടങ്ങിയ കായിക ഇനങ്ങളിലുള്ള അഭിരുചി കണ്ടെത്താന്‍ പരിശീലനം നല്‍കും. നട്ടെല്ലിനും പേശികള്‍ക്കും ശരീരത്തിലെ ബാലന്‍സിങ്ങിനും ഉത്തേജനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന സ്പൈറല്‍ ബംബി സ്ലൈഡര്‍, കൈകാലുകളുടെ ആരോഗ്യവും ചലന ശേഷിയും പരിപോഷിപ്പിക്കുന്ന ആര്‍ ആന്‍ഡ് എച്ച് പാര്‍ക് എന്നീ ഉപകരണങ്ങളാണ് ഔട്ട്ഡോറില്‍ സ്ഥാപിച്ചിരിക്കുന്നത്. ബാസ്‌ക്കറ്റ്ബോള്‍ അറ്റംപ്റ്റര്‍, ഫുട്ബോള്‍ ട്രെയിനര്‍, ബാലന്‍സിങ്ങ് വാക്ക് തുടങ്ങിയവയാണ് ഇന്‍ഡോറില്‍ സജ്ജമാക്കിയിരിക്കുന്നത്. സ്‌കൂള്‍ അധ്യാപകരെയാണ് പരിശീലനത്തിനായി ചുമതലപ്പെടുത്തുക. ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശിലനം നല്‍കും. പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്താന്‍ പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. മികച്ച പ്രകടനം നടത്തുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും കണ്ടെത്തി പ്രത്യേക പ്രോത്സാഹനം നല്‍കും.

ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കഠിനംകുളം, ഗവണ്‍മെന്റ് ഗോപിക സദനം എല്‍.പി സ്‌കൂള്‍ പേരൂര്‍, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ആറാംപുന്ന, ഗവണ്‍മെന്റ് എല്‍.വി.എല്‍.പി സ്‌കൂള്‍ കുന്നന്താനം, ഗവണ്‍മെന്റ് എച്ച്.എസ്.എസ് നെടുങ്കുന്നം, ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ നങ്ങ്യാര്‍കുളങ്ങര, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ അമ്പലപ്പുഴ, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പെരുനീര്‍മംഗലം, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ ചക്കരകുളം, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ മട്ടത്തൂര്‍, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ മുക്കാട്ടുകര, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ പുതുക്കോട്, ഗവണ്‍മെന്റ് ഫിഷറീസ് എല്‍.പി സ്‌കൂള്‍ വെളിയങ്കോട്, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ എടപ്പാള്‍, ജി.എം.യു.പി സ്‌കൂള്‍ അരീക്കോട്, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കല്ലുപാടി, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ വടക്കുമ്പാട്, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കണ്ണവം, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ മുഴപ്പിലങ്ങാട്, ഗവണ്‍മെന്റ് മിക്സഡ് യു.പി സ്‌കൂള്‍ തളാപ്പ്, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കീക്കാംകോട്, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കുളത്തൂര്‍, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കണ്ടങ്ങോട്, ഗവണ്‍മെന്റ് വി.ജെ.ബി.എസ് തൃപ്പൂണിത്തറ, ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കല്ലാര്‍ തുടങ്ങിയ 25 സ്‌കൂളുകളിലാണ് പദ്ധതി.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.