രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ടത്തിന് സെപ്തംബര്‍ 30ന് തിരശ്ശില വീഴും. സെപ്തംബര്‍ ഒന്നിനായിരുന്നു നാലാം ഘട്ട തുടക്കം. അഞ്ചാം ഘട്ടം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. സിനിമാ തിയറ്റുകള്‍ തുറന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
കൊറോണ വ്യാപന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടിയായി ലോക്ക് ഡൗണ്‍ ആദ്യം പ്രഖ്യാപിക്കപ്പെട്ടത് മാര്‍ച്ച് 24ന്. ആദ്യം മൂന്നാഴ്ചത്തേക്കായിരുന്നു. എന്നാല്‍ വ്യാപന തോതില്‍ കാര്യമായ കുറവുണ്ടായില്ല. അതോടെ ലോക്ക് ഡൗണ്‍ ഘട്ടങ്ങള്‍ നിരന്തരം പുതുക്കുകയായിരുന്നു.
നാലാംഘട്ട അണ്‍ലോക്കില്‍ മെട്രോ സര്‍വ്വീസുകള്‍ ഭാഗികമായി പുന:രാരംഭിച്ചു. 9 -12 ക്ലാസുകളും. അടുത്ത ഘട്ട – അഞ്ചാം ഘട്ട – അണ്‍ലോക്ക് നപടികളെക്കുറിച്ച് കഴിഞ്ഞ ആഴ്ച കോവിഡ് വ്യാപന തോത് ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തിരുന്നു. സുക്ഷ്മതല കണ്ടയ്ന്‍മെന്റ് സോണുകളുടെ സാധ്യത പരിശോധിക്കണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
ഉത്സവ സീസണ്‍ ആരംഭിക്കാനിരിക്കെ അഞ്ചാം ഘട്ട അണ്‍ലോക്കില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടേക്കും. സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പൂര്‍ണതോതില്‍ സജീവമാക്കുന്നതിനുള്ള കൂടുതല്‍ ഇളവുകളുണ്ടാകും.
സെപ്തംബര്‍ 21 മുതല്‍ ഓപ്പണ്‍ തിയറ്ററുകള്‍ തുറന്നുവെങ്കിലും സിനിമ തിയറ്ററുകള്‍ക്ക് അനുമതിയില്ലായിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിനായി സീറ്റിങ്ങ് സംവിധാനങ്ങളില്‍ മാറ്റം വരുത്തുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കപ്പെടുന്നുണ്ട്. അതേസമയം പശ്ചിമ ബംഗാളില്‍ ഒക്ടേടോബര്‍ ഒന്നുമുതലുള്ള അഞ്ചാം ഘട്ട അണ്‍ലോക്കില്‍ സിനിമാ തിയറ്ററുകള്‍ തുറക്കും.
വിനോദസഞ്ചാര മേഖലക്ക് പുതുജീവന്‍ പ്രദാനം ചെയ്യുന്നതിനുള്ള നടപടികളും അണ്‍ലോക്ക് അഞ്ചാം ഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെടുന്നു. താജ്മഹല്‍ പോലുള്ള വിനോദ സഞ്ചാര സ്‌പോട്ടുകളില്‍ പ്രവേശനാനുമതി നല്‍കിയേക്കാം. ഈയ്യിടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാന്റെയനില്ലാതെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജനങ്ങങ്ങള്‍ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
കേരളത്തിലും സംസഥാനത്തിനു പുറത്തു നിന്നും വരുന്ന എല്ലാവർക്കും രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽ ക്വാറന്റൈനെ 7 ദിവസമാക്കി ചുരുക്കിയിട്ടുണ്ട് . വിദേശത്തു വരുന്നവർക്കും 7 ദിവസം മതി .
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.