Kerala

പെട്ടിമുടി: ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്ന് മുല്ലപ്പള്ളി

 

മൂന്നാർ: പെട്ടിമുടി ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതരുണ്ടെങ്കിൽ അവർക്ക് സർക്കാർ ജോലി നൽകണമെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.ആർക്കൊക്കെയോ പിൻവാതിലിലൂടെ ജോലി നൽകുന്നുണ്ട്.ദുരിതബാധിതരുടെ ആശ്രിതർക്ക് ജോലി നൽകുകയെന്നത് ന്യായമായ മനുഷ്യത്വപരമായ ആവശ്യമാണ്.

പെട്ടിമുടിയിലെ ഉരുൾപ്പൊട്ടൽ മേഖലകൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ പെട്ടിമുടി സന്ദർശനം തോട്ടം തൊഴിലാളികളെ നിരാശപ്പെടുത്തി. ദുരിതബാധിതർക്ക് വേണ്ടി സർക്കാർ എന്ത് ചെയ്യുമെന്ന് പറയാതെ, കണ്ണൻ ദേവൻ കമ്പനിയുടെ പി ആർ ഒ യെ പോലെയാണ് മുഖ്യമന്ത്രി സംസാരിച്ചത്.ദുരന്ത നിവാരണ നിയമത്തിൻ്റെ നൂലാമാലകൾ ചൂണ്ടിക്കാട്ടാതെ മരിച്ച എല്ലാവർക്കും 10 ലക്ഷം രൂപ വീതം നൽകണം. മുഖ്യമന്ത്രിയിൽ നിന്നും നല്ല വാർത്തകൾ കേൾക്കാതെ വന്നതോടെ തോട്ടം തൊഴിലാളികളിൽ വലിയ അമർഷമുണ്ട്. അവരെ കാണാനും കേൾക്കാനും മുഖ്യമന്ത്രി തയ്യാറായുമില്ല.

തോട്ടം മേഖലകളുടെ പ്രശ്നങ്ങൾ പഠിക്കാൻ യുഡിഎഫ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ ഈ സർക്കാരിനാണ് റിപ്പോർട്ട് നൽകിയത്. അതിലെ ശിപാർശ പ്രകാശം പഴക്കം ചെന്ന തൊഴിലാളി ലയങ്ങൾ രണ്ട് കിടപ്പ് മുറികളോട് കൂടി പുനർ നിർമ്മിക്കണം. ജീർണിച്ച ലയങ്ങളിലാണ് പാവപ്പെട്ട തോട്ടം തൊഴിലാളികൾ താമസിക്കുന്നത്. ഒരു അപകട സൂചനയും ഇല്ലാതിരുന്ന പെട്ടിമുടിയിൽ ഉരുൾപ്പൊട്ടിയതോടെ, മറ്റ് എസ്റ്റേറ്റുകളിലെ തൊഴിലാളികൾ ഭീതിയോടെയാണ് പഴക്കം ചെന്ന ലയങ്ങളിൽ കഴിയുന്നത് – മുല്ലപ്പള്ളി പറഞ്ഞു.

രക്ഷാപ്രവർത്തനങ്ങളിലും തെരച്ചിലിലും ഏർപ്പെട്ടിട്ടുള്ള വിവിധ സേനാംഗങ്ങൾക്ക് വിശ്രമം നൽകുകയും പുതിയ സംഘങ്ങളെ നിയോഗിക്കുകയും വേണം. ഉരുൾപ്പൊട്ടൽ വാർത്ത പുറത്ത് വന്ന അന്ന് എത്തിയവരാണ് ഇവർ.വിശ്രമമില്ലാതെയാണ് രക്ഷാ, തെരച്ചിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളത് – അദ്ദേഹം പറഞ്ഞു.

കെ പി സി സി വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നേൽ സുരേഷ് എംപി, ഡീൻ കുര്യാക്കോസ് എം പി, ഡി സി സി പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കല്ലാർ, കെ പി സി സി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ്, മുൻ ഡിസിസി പ്രസിഡൻറുമാരായ ഇ.എം.ആഗസ്തി, ജോയ് തോമസ്‌, മുൻ എംഎൽഎ എ കെ മണി, സി പി മാത്യു, എസ്.അശോകൻ, ജി.മുനിയാണ്ടി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കടലാർ എസ്റ്റേറ്റ് തൊഴിലാളികൾ സംഘടിപ്പിച്ച മെഴുതിരി കത്തിക്കൽ ചടങ്ങിലും മുല്ലപ്പള്ളിയും സംഘവും സംബന്ധിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.