സ്വത്തിന്റെ പകുതി വളര്‍ത്തുനായയുടെ പേരില്‍ എഴുതി വെച്ച് യജമാനന്‍. മദ്ധ്യപ്രദേശിലാണ് സംഭവം. അമ്പതുകാരനായ ഓം നാരായണ വര്‍മ്മയാണ് തന്റെ സ്വത്ത് വളര്‍ത്ത് നായയ്ക്കും രണ്ടാം ഭാര്യയ്ക്കുമായി എഴുതിവെച്ചത്. ജാക്കി എന്ന് വിളിപേരുള്ള നായയാണ് യജമാനന്റെ പകുതി സ്വത്തിന് അവകാശി.
തന്നോടുള്ള മക്കളുടെ പെരുമാറ്റം ശരിയല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് ഓം നാരായണ വര്‍മ്മ പറഞ്ഞു. തന്നോടുള്ള മക്കളുടെ പെരുമാറ്റം ശരിയല്ലാത്തതു കൊണ്ടാണ് ഇങ്ങനെ ചെയ്തത്. മക്കള്‍ നോക്കിയില്ലെങ്കിലും തന്റെ ഭാര്യയും വളര്‍ത്തുനായയും തന്നെ പൊന്നു പോലെ നോക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഭാര്യയോടും നായയോടുമാണ് തനിക്ക് കൂടുതല്‍ അടുപ്പമുളളതെന്നും തന്റെ നായയെ നന്നായി പരിപാലിക്കുന്നയാള്‍ക്ക് സ്വത്തിന്റെ അവകാശം ലഭിക്കുമെന്നും നാരായണ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ഇദ്ദേഹത്തിന്റെ പേരില്‍ 18 ഏക്കര്‍ ഭൂമിയാണുള്ളത്. ധന്‍വന്തി വെര്‍മയാണ് നാരായണിന്റെ ആദ്യ ഭാര്യ. ഇതില്‍ മൂന്നു പെണ്‍മക്കളും ഒരു മകനുമുണ്ട്. രണ്ടാം ഭാര്യ ചമ്ബയില്‍ രണ്ട് പെണ്‍മക്കളാണുളളത്
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.