Kerala

സര്‍ക്കാര്‍ നല്‍കിയാലേ ഭൂമി സ്വീകരിക്കൂവെന്ന് നെയ്യാറ്റിന്‍കര ദമ്പതികളുടെ മക്കള്‍

 

നെയ്യാറ്റിന്‍കര: സര്‍ക്കാര്‍ നല്‍കിയാലേ ഭൂമി സ്വീകരിക്കൂ എന്ന് നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി മരിച്ച ദമ്പതികളുടെ മക്കള്‍. വസന്തയില്‍ നിന്ന് പണം കൊടുത്ത് വാങ്ങിച്ച ഭൂമി വേണ്ട. അയല്‍വാസിയായ വസന്തയ്ക്ക് ഈ ഭൂമിയില്‍ അവകാശമില്ല. നിയമനടപടിയുമായി മുമ്പോട്ട് പോകുമെന്നും രാജന്റെ മക്കള്‍ പറഞ്ഞു.

വിവാദഭൂമി വാങ്ങി നല്‍കാനുള്ള വ്യവസായിയുടെ നീക്കത്തോടാണ് പ്രതികരണം. ബോബി ചെമ്മണ്ണൂരിന്റെ മനസ്സിന് നന്ദിയെന്ന് മക്കള്‍ പറഞ്ഞു.

അതേസമയം, വസന്ത കാണിച്ച രേഖകള്‍ തെറ്റാണെങ്കില്‍ നിയമ നടപടിയുമായി പോകുമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. തിരുവനന്തപുരം ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്​ അംഗങ്ങളുടെ നിര്‍ദേശപ്രകാരമാണ്​ ഭൂമി വാങ്ങിയതെന്ന്​ ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങളോട്​ പറഞ്ഞു. വിവരമറിഞ്ഞ ഉടന്‍ വെള്ളിയാഴ്ച തന്നെ തിരുവനന്തപുരത്ത് എത്തി സ്ഥല ഉടമ വസന്തയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്ക് ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരില്‍ ഭൂമി റജിസ്റ്റര്‍ ചെയ്തു. ആ സ്ഥലത്ത് വീട് പണി പൂര്‍ത്തിയാകുന്നത്​ വരെ കുട്ടികളെ തൃശൂര്‍ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ തയാറാണെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.