കെ.അരവിന്ദ്
കഴിഞ്ഞ വര്‍ഷം ഫയല്‍ ചെയ്‌ത ഇന്‍കം ടാക്‌സ് റിട്ടേണിന്റെ റീ ഫണ്ട് നിങ്ങള്‍ക്ക് ലഭി ച്ചോ? ഇതുവരെ ലഭിച്ചില്ലെങ്കില്‍ ടാക്‌സ് റീ ഫണ്ട് ലഭിക്കുന്നതിനുള്ള നടപടി ക്രമം പൂര്‍ത്തിയാക്കാത്തത് മൂലമാകാം. റീ ഫണ്ട് ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് നിങ്ങളുടെ ടാക്‌സ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. ഈയിടെയാണ് ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയത്.
ബാങ്ക് അക്കൗണ്ട് ടാക്‌സ് അക്കൗണ്ടുമായി ലിങ്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ ടാക്‌സ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്‌ത് പ്രൊഫൈല്‍ സെറ്റിങ്‌സില്‍ പോയതിനു ശേഷം `പ്രീ വാലിഡേറ്റ് യൂവര്‍ ബാങ്ക് അക്കൗണ്ട്’ എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്‌എസ്‌സി കോഡ്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കുക.
പേര്, ജനനതീയതി, മൊബൈല്‍ നമ്പര്‍, തുടങ്ങിയ നിങ്ങള്‍ നല്‍കിയ വിവരങ്ങള്‍ ബാങ്കിലെ റെക്കോര്‍ഡുമായി ഒത്തുപോകുന്നതാണെങ്കില്‍ അക്കൗണ്ടുകള്‍ തമ്മില്‍ ബന്ധിപ്പിക്കപ്പെടും. ബാങ്കിലെ വിവരങ്ങള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡാറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇത് ഉടന്‍ വാലിഡേറ്റ് ചെയ്യപ്പെടും. ബാങ്കിലെ വിവരങ്ങള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡാറ്റാബേസുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ബാങ്കുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്.
പേരിലെ അക്ഷരങ്ങളോ നമ്പരോ തെറ്റായി രേഖപ്പെടുത്തിയത് മൂലം ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെയും ബാങ്കിലെയും വിവരങ്ങള്‍ തമ്മില്‍ പൊരുത്തക്കേട് ഉണ്ടാകുകയാണെങ്കില്‍ വാലിഡേഷന്‍ പൂര്‍ണമാകില്ല. തെ റ്റായി കിടക്കുന്ന വിവരം ഏതാണോ അത് തിരുത്തിയാല്‍ മാത്രമേ വാലിഡേഷന്‍ നടക്കുകയുള്ളൂ. ബാങ്ക് ശാഖ സന്ദര്‍ശിച്ച് ടാക്‌സ് ഡിപ്പാര്‍ട്‌മെന്റിന്റെ വെബ്‌സൈറ്റില്‍ അക്കൗ ണ്ട് പ്രീ-വാലിഡേറ്റ് ചെയ്യാന്‍ അപേക്ഷ നല്‍ കുകയും ചെയ്യാവുന്നതാണ്.
ബാങ്ക് അക്കൗണ്ട് പ്രീ-വാലിഡേറ്റ് ചെയ്‌തില്ലെങ്കില്‍ ടാക്‌സ് റീ ഫണ്ട് ലഭിക്കുന്നതല്ല. 2019 മാര്‍ച്ച് ഒന്ന് മുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമാണ് റീ ഫണ്ട് ചെയ്യുന്നത്. ഇ-റീ ഫണ്ട് ലഭിക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ട് ടാക്‌സ് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കണം. അതുകൊണ്ടുതന്നെ അക്കൗണ്ടുകള്‍ നിര്‍ബന്ധമായും ബന്ധിപ്പിച്ചിരിക്കണം.
വിദേശ ഇന്ത്യക്കാരാണ് ഈ വ്യവസ്ഥ മൂലം കുഴങ്ങുന്നത്. ആദായ നികുതി വകുപ്പ് വിദേശത്തെ ഫോണ്‍ നമ്പരുകള്‍ സ്വീകരിക്കാറില്ല. അതുകൊണ്ടുതന്നെ വിദേശ ഇന്ത്യക്കാര്‍ നാട്ടിലുള്ള ബന്ധുക്കളുടെ നമ്പരായിരിക്കും ആദായ നികുതി വകുപ്പില്‍ നല്‍കുന്നത്. അതേ സമയം ബാങ്കില്‍ നല്‍കിയിരിക്കുന്നത് വിദേശത്തെ നമ്പരായിരിക്കും. വിദേശത്തു നിന്നും ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യത്തിനു വേണ്ടിയാണ് മിക്കവരും ഇങ്ങനെ ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ അക്കൗണ്ട് പ്രീ-വാലിഡേറ്റ് ചെയ്യാന്‍ സാധിക്കില്ല. ഈ രീതിയില്‍ ബാങ്കിലെയും ആദായ നികുതി വകുപ്പിലും നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരുകള്‍ വ്യത്യസ്‌തമാണെങ്കില്‍ റീ ഫണ്ട് ലഭിക്കുക അസാധ്യമാണ്.
ഈ വ്യവസ്ഥ അനാവശ്യമായ ആശയകുഴപ്പം ഉണ്ടാക്കുന്നു എന്ന ആരോപണമുണ്ട്. ആദായ നികുതി നിയമങ്ങളിലെവിടെയും റീ ഫണ്ട് സംബന്ധിച്ച് ഇത്തരം വ്യവസ്ഥകള്‍ ഇല്ല. ആദായ നികുതി വകുപ്പ് സൗകര്യത്തിനു വേണ്ടി കൊണ്ടുവന്ന ഒരു വ്യവസ്ഥ മാത്രമാണ് ഇത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.