കെ.അരവിന്ദ്
കടകളിലെ പോയിന്റ് ഓഫ് സെയില്‍സ് മെഷീനുകളില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ പിന്‍ നമ്പര്‍ അടിക്കാതെ തന്നെ ബില്‍ തുക നല്‍കാനാകുന്നുവെന്ന സൗകര്യമാ ണ് കോണ്‍ടാക്‌ട്‌ലെസ് കാര്‍ഡുകള്‍ നല്‍കുന്നത്. കാര്‍ഡിന്റെ നമ്പരോ പിന്‍ നമ്പരോ നല്‍കാതെ 2000 രൂപ വരെയുള്ള തുകയുടെ ഇടപാടുകള്‍ കോണ്‍ടാക്‌ട്‌ലെസ് കാര്‍ഡുകള്‍ വഴി നടത്താം.
കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കുമ്പോള്‍ സമയം ലാഭിക്കാമെന്നതാണ് കോണ്‍ടാക്‌ട്‌ലെസ് കാര്‍ഡുകളുടെ സൗകര്യം. കോണ്‍ടാക്‌ട്‌ലെസ് കാര്‍ഡുകളില്‍ നിന്നുള്ള സിഗ്നലുകള്‍ സ്വീകരിക്കാന്‍ പ്രാപ്‌തമായ പോയിന്റ് ഓഫ് സെയില്‍സ് മെഷീനുകളുള്ള സ്ഥാപനങ്ങളിലാണ് ഇത്തരത്തില്‍ ഇടപാട് നടത്താനാകുക. കാര്‍ഡില്‍ വൈഫൈയെ സൂചിപ്പിക്കുന്ന ചിഹ്നം ചെരിഞ്ഞ നിലയില്‍ കാണിച്ചിട്ടുണ്ടെ ങ്കില്‍ കോണ്‍ടാക്‌ട്‌ലെസ് കാര്‍ഡ് ആണെന്ന് മനസിലാക്കാം.
കാര്‍ഡ് പോയിന്റ് ഓഫ് സെയില്‍സ് മെ ഷീനിന്റെ നാല് സെന്റിമീറ്ററിനുള്ളില്‍ ആയിരിക്കുമ്പോള്‍ മാത്രമേ ഇടപാട് നടത്താനാകൂ. അതിനാല്‍ കാര്‍ഡ് പോയിന്റ് ഓഫ് സെയില്‍സ് മെഷീനിന്റെ അടുത്തായി പിടിച്ചിരിക്കണം. എന്നാല്‍ കാര്‍ഡ് നമ്പരോ പിന്‍ നമ്പരോ മെഷീനില്‍ അടിക്കേണ്ടതില്ല. 2000 രൂപക്ക് മുകളിലുള്ള ഇടപാട് നടത്തണമെങ്കില്‍ മെഷീനില്‍ സൈ്വപ്പ്
ചെയ്യുകയും പിന്‍ നമ്പര്‍ നല്‍കുകയും ചെയ്‌തിരിക്കണം.
കോണ്‍ടാക്‌ട്‌ലെസ് കാര്‍ഡുകളില്‍ ഒരു ചിപ്പും ആന്റിനയും ഉണ്ടായിരിക്കും. എന്‍.എ.എഫ്.സി (നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇടപാട് നടക്കുന്നത്. എന്‍.എ.എഫ്.സി സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പ്രാപ്‌തമായ മെഷീനുകളുമായി ഈ കാര്‍ഡുകള്‍ക്ക് വൈഫൈയും ബ്ലൂടൂത്തും പോലെ ബന്ധം പുലര്‍ത്താനാകും.
കാര്‍ഡ് പോയിന്റ് ഓഫ് സെയില്‍സ് മെഷീനിന്റെ നാല് സെന്റിമീറ്ററിനുള്ളില്‍ ആയിരിക്കുമ്പോള്‍ മാത്രമേ ഇടപാട് നടത്താനാകൂ എന്നതിനാല്‍ സുരക്ഷിതമാണ്. കോണ്‍ടാക്‌ട്‌ലെസ് പേമെന്റ് ടെര്‍മിനലിന് ഒരു സമയത്ത് ഒരു ഇടപാട് മാത്രമേ നടത്താനാകൂ. അതുകൊണ്ട് ഒന്നിലേറെ ടെര്‍മിനലുകള്‍ ഒരേ സമയം കാര്‍ഡുമായി ഇടപാട് നടത്തുമെന്ന ആശങ്ക വേണ്ട.
കാര്‍ഡ് മറ്റൊരാള്‍ക്ക് കൈമാറാതെ തന്നെ ഇടപാട് നടത്താമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. അതുകൊണ്ടുതന്നെ കാര്‍ഡ് ക്ലോണിംഗിനും മറ്റും വിധേയമാകുന്നതിനുള്ള സാധ്യത കുറയുന്നു. കാര്‍ഡ് നമ്പര്‍ പോലുള്ള വിശദാംശങ്ങള്‍ മെര്‍ച്ചന്റിന് കാണാനാകില്ലെന്ന ഗുണവുമുണ്ട്.
അതേസമയം കാര്‍ഡ് നഷ്‌ടപ്പെടുകയോ മോഷണം പോവുകയോ ചെയ്‌താല്‍ മറ്റൊരാള്‍ക്ക് പിന്‍ നമ്പര്‍ കൂടാതെ തന്നെ 2000 രൂ പ വരെയുള്ള ഇടപാട് നടത്താനാകുമെന്ന റിസ്‌കുണ്ട്. അത്തരം സാഹചര്യങ്ങളില്‍ ബാങ്ക് അന്വേഷണം നടത്തിയതിനു ശേഷമായിരിക്കും നഷ്‌ടം ആര് വഹിക്കണമെന്നതിനെ കുറിച്ച് തീരുമാനിക്കുന്നത്. നിലവിലുള്ള ചട്ടം അനുസരിച്ച് ഉപഭോക്താവിന്റെ അറിവ് കൂടാതെ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ നഷ്‌ടമാകുന്ന പണം ബാങ്ക് തിരികെ നല്‍കേണ്ടതുണ്ട്.
കോണ്‍ടാക്‌ട്‌ലെസ് പേമെന്റ് ടെര്‍മിനലില്‍ ഒരു സമയത്ത് ഒരു ഇടപാട് മാത്രമേ നടത്താനാകൂ. ഇടപാട് നടക്കുന്നതിനിടെ അത് ക്യാന്‍സല്‍ ചെയ്യപ്പെടുകയാണെങ്കില്‍ വീണ്ടും ടെര്‍മിനല്‍ വഴി ഇടപാട് നടത്താനാകില്ല. അത്തരം സാഹചര്യങ്ങളില്‍ വീണ്ടും ഇടപാട് നടത്താന്‍ പോയിന്റ് ഓഫ് സെയില്‍സ് മെഷീനുകളില്‍ സൈ്വപ് ചെയ്യുകയും പിന്‍ നമ്പര്‍ നല്‍കുകയും വേണം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.