Saudi Arabia

ഉംറ തീര്‍ഥാടനം: രോഗികള്‍ തല്‍ക്കാലം വിട്ടുനില്‍ക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

 

മക്ക: ഉംറ കര്‍മ്മത്തില്‍ നിന്ന് രോഗികള്‍ തല്‍ക്കാലം വിട്ടുനില്‍ക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചുകൊണ്ടാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

അനിയന്ത്രിതമായ പ്രമേഹം ഉള്ളവര്‍, ഹൃദ്രോഗികള്‍, ശക്തമായ രക്തസമ്മര്‍ദമുള്ളവര്‍, ആറു മാസത്തിനിടയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍, എന്നിവര്‍ ഉംറ നിര്‍വഹിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. കൂടാതെ, കരള്‍ സിറോസിസ് ചികിത്സയിലുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, അമിതവണ്ണമുള്ളവര്‍, വിട്ടുമാറാത്ത നെഞ്ചുവേദന കാരണം ഒരു വര്‍ഷത്തിനിടയില്‍ ആശുപത്രിയില്‍ കിടന്നവര്‍ തുടങ്ങിയവരും തല്‍ക്കാലം ഉംറ നിര്‍വഹിക്കരുതെന്ന് ബിസിഹ എന്ന ജാഗ്രത നിര്‍ദേശ പരമ്പരയിലൂടെ ആരോഗ്യവകുപ്പ് അറിയിച്ചു. ഉംറയുടെ രണ്ടാംഘട്ടം അടുത്ത ആഴ്ച പുനരാരംഭികാനിരിക്കാനിരിക്കെയാണ് നിര്‍ദേശം.

ഇഅ്തമര്‍നാ ആപ് വഴി ഉംറക്ക് അനുമതി ലഭിച്ചവര്‍ നിശ്ചിത സമയത്തിന് മുമ്പേ അതിര്‍ത്തിയിലെത്തിയാല്‍ തിരിച്ചു വിടും. അതിര്‍ത്തിയിലെത്തുന്ന ഓരോരുത്തരുടെയും പേരുകളും സമയവും ഇഅ്തമര്‍നാ ആപില്‍ പരിശോധിച്ചുറപ്പുവരുത്തി മാത്രമേ കടന്നുപോകാന്‍ അനുവദിക്കുകയുള്ളൂ എന്ന് മക്ക റോഡ് സുരക്ഷ വിഭാഗം അറിയിച്ചു. ചിലര്‍ അപ്ലിക്കേഷനില്‍ അനുവദിച്ച സമയത്തിന്റെ ഒരു ദിവസം മുന്‍പേ വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ എത്തുന്നവരെ തിരിച്ചയക്കുമെന്നും അപ്ലിക്കേഷനില്‍ അനുവദിച്ച സമയത്ത് അവര്‍ക്ക് കടന്നുവരാമെന്നും അധികൃതര്‍ വ്യക്തമാക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.