നിങ്ങള്‍ യുഎഇ വിസക്ക് വേണ്ടി അപേക്ഷിച്ച് അതിന്റെ സ്റ്റാറ്റസ് അറിയാന്‍ വേണ്ടി കാത്തിരിക്കുകയാണോ, അല്ലെങ്കില്‍ നിങ്ങളുടെ വിസ കാലാവധി എന്ന് അവസാനിക്കും എന്ന് പരിശോധിക്കാന്‍ ശ്രമിക്കുകയാണോ?. ഇതാ നിങ്ങള്‍ക്ക് ഇനി എളുപ്പത്തില്‍ അവ കണ്ടെത്താം.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (FAIC) വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സെക്ഷനിലൂടെ ഇനി പാസ്‌പോര്‍ട്ട് നമ്പറും,പാസ്പോര്‍ട്ടിന്റെ കാലാവധി തിയ്യതിയും ഉപയോഗിച്ച് വിസ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. പാസ്പോര്‍ട്ടിന്റെ സ്‌കാന്‍ ചെയ്ത കോപ്പി ഉണ്ടെങ്കിലും വിവരങ്ങള്‍ അറിയാം. അതിനായി https://smartservices.ica.gov.ae/echannels/web/client/default.html#/fileValidity എന്ന വെബ്സൈറ്റ് ലോഗിന് ചെയ്യുക
മറ്റൊരു രീതിയിലും നിങ്ങളുടെ വിസ കാലാവധി നിങ്ങൾക്ക് എളുപ്പത്തിൽ അറിയാൻ സാധിക്കും. എന്നാൽ ഇത് എമിറേറ്റ്സ് ഐഡി കയ്യിൽ ഉള്ളവർക്ക് മാത്രമാണ്. എമിറേറ്റ്സ് ഐഡിയുടെ പുറകെ വശത്ത് നിങ്ങളുടെ Date of BIrth വിവരം നൽകിയിട്ടുള്ളതിന് സമീപത്തായി നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ കാലാവധിയും നൽകിയിട്ടുണ്ടാകും. ഇത് തന്നെയാണ് നിങ്ങളുടെ വിസയുടെ കാലാവധി തിയ്യതിയും. വിസ കാലാവധി അവസാനിച്ചാൽ ഒരു മാസത്തിനുള്ളിൽ വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നാണ് യു എ ഇ നിയമം. അതിനാൽ വിസകൾ കൃത്യമായി തന്നെ പുതുക്കേണ്ടതുണ്ട്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.