യുഎഇയില്‍ നടന്നുവരുന്ന കോവിഡ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണത്തില്‍ 31,000ല്‍ അധികം പേര്‍ പങ്കെടുത്തു. ആറാഴ്ച കൊണ്ട് 120 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പരീക്ഷണത്തിന്‍റെ ഭാഗമായെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വാക്‌സിന്‍ പരീക്ഷണത്തിനുള്ള രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
അബുദാബി ആരോഗ്യ വകുപ്പ്, യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയം, അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പിനി എന്നിവയുമായി സഹകരിച്ച് അബുദാബിയിലെ ജി42 ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനമാണ് ചൈനീസ് നിര്‍മ്മിത വാക്‌സിന്‍ പരീക്ഷിക്കുന്നത്.
ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രണ്ടാം ഡോസും കൊടുത്തുതുടങ്ങിയിട്ടുണ്ട്. വാക്‌സിനെടുത്തവരുടെ ആരോഗ്യപരിശോധനയടക്കം നടന്നുകൊണ്ടിരിക്കുകയാണ്. ആവശ്യമനുസരിച്ചുള്ള ആളുകളെ ലഭിച്ചതിനാല്‍ ഓഗസ്റ്റ് 30ഓടെ പുതിയ രജിസ്‌ട്രേഷനുകള്‍ അവസാനിപ്പിക്കുകയാണെന്ന് അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു.
ചൈനീസ് കമ്പിനിയായ സിനോഫാം വികസിപ്പിച്ചെടുത്ത വാക്‌സിന്‍റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ 100 ശതമാനം വിജയമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിന് പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. മരുന്ന് സ്വീകരിച്ചവരില്‍ ആന്‍റിബോഡി രൂപം കൊള്ളുകയും ചെയ്തതായും നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.