World

ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്

ശ്രീലങ്കയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 225 അംഗങ്ങളുള്ള പാര്‍ലമെന്റിലെ 196 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ബാക്കി 26 സീറ്റുകള്‍ ഓരോ പാര്‍ട്ടിക്കും ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ വീതിച്ചുനല്‍കും.1.6 കോടി വോട്ടര്‍മാരുടെ അംഗീകാരം തേടി 7,452 സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുണ്ട്. കോവിഡ് സാഹചര്യത്തില്‍ 3 തവണയാണ് വോട്ടെടുപ്പ് മാറ്റിവച്ചത്. ഇന്ന് രാത്രി 8 വരെ വോട്ടെടുപ്പ് നീട്ടിയിട്ടുണ്ട്. നാളെ രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കും.

പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി (എസ്എല്‍പിപി) മികച്ച ജയം നേടുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിക്കുന്നു. പ്രസിഡന്റിന്റെ അധികാരങ്ങള്‍ കുറച്ച 2015ലെ ഭരണഘടനാ ഭേദഗതി തിരുത്താന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് എസ്എല്‍പിപി ലക്ഷ്യമിടുന്നത്.

ഗോട്ടബയയുടെ സഹോദരനും മുന്‍ പ്രസിഡന്റുമായ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനത്തേക്കു വീണ്ടും മത്സരിക്കുന്നുണ്ട്. മഹിന്ദയുടെ മൂത്ത മകന്‍ നമല്‍ രാജപക്‌സെ, മൂത്ത സഹോദരന്‍ ചമല്‍ രാജപക്‌സെ, ബന്ധുക്കളായ ശശീന്ദ്ര രാജപക്‌സെ, നിപുണ രണവാക എന്നിവരും മത്സരിക്കുന്നുണ്ട്. ഐക്യമില്ലാതെ മത്സരിക്കുന്ന പ്രതിപക്ഷം കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നില്ലെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.