India

പാരിസ് ഉടമ്പടി: ഉന്നത തല സമിതി രൂപീകരിച്ചു

 

ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി, പാരിസ് ഉടമ്പടി നിര്‍വഹണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. കേന്ദ്ര പരിസ്ഥിതിവനം കാലാവസ്ഥ വ്യതിയാന വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയ്ക്കുന്നതിനും പാരീസ് ഉടമ്പടി പ്രകാരമുള്ള തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനും ആവശ്യമായ മേല്‍നോട്ടം നല്‍കുകയാണ് സമിതിയുടെ ലക്ഷ്യം.

14 മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അംഗങ്ങളായിട്ടുള്ള സമിതി, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നി രീക്ഷിക്കുകയും അവലോകനം ചെയ്യുകയും പാരീസ് ഉടമ്പടി നടപ്പാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും.കൂടാതെ പാരിസ് ഉടമ്പടിയുടെ അനുച്ഛേദം 6 പ്രകാരം, പദ്ധതികള്‍ക്കും പ്രവര്‍ത്തികള്‍ക്കും വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, കാര്‍ബണ്‍ വിപണിയുമായി ബന്ധപ്പെട്ട ദേശീയ അതോറിറ്റി ആയി പ്രവര്‍ത്തിക്കുക, കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് പിഴ ഈടാക്കുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കുക തുടങ്ങിയവയും ഉന്നത തല സമിതിയുടെ ഉത്തരവാദിത്തങ്ങള്‍ ആണ്.

2021 മുതല്‍ പാരീസ് ഉടമ്പടി നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രതലത്തില്‍ ആരംഭിച്ച സമിതി, രാജ്യത്തെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സംവിധാനങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കും. പാരിസ് ഉടമ്പടി ലക്ഷ്യ പൂര്‍ത്തീകരണത്തിനായി സ്ഥിരമായി പ്രയത്‌നിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 day ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.