ഗുരുവായൂര്‍: നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജനിച്ചുവീണ പഞ്ചരത്‌നങ്ങളില്‍ മൂന്നുപേരുടെ വിവാഹം ഗുരുവായൂരില്‍ നടന്നു. ഒറ്റ പ്രസവത്തില്‍ പിറന്ന് ഓരോ സന്തോഷവും മലയാളികളോട് പങ്കുവെച്ച പ്രേംകുമാറിന്റെയും രമാദേവിയുടെയും അഞ്ചുമക്കളില്‍ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് ഇന്ന് നടന്നത്. ഇവരുടെ സഹോദരി ഉത്രജയുടെ വരന്‍ വിദേശത്തായതിനാല്‍ കല്യാണം പിന്നീട് നടക്കും. സഹോദരന്‍ ഫച്രജനാണ് മുന്നില്‍ നിന്ന് ചടങ്ങുകള്‍ നടത്തിയത്
പഞ്ചരത്നങ്ങളില്‍ ഫാഷന്‍ ഡിസൈനറായ ഉത്രയുടെ വരന്‍ ആയൂര്‍ സ്വദേശി കെ.എസ് അജിത് കുമാര്‍ ആണ്. മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരാണ് അജിത്. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയായ ഉത്രയുടെ വരന്‍ കോഴിക്കോട് സ്വദേശിയായ മഹേഷ് മാധ്യമ പ്രവര്‍ത്തകനാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്തീഷ്യ ടെക്നീഷ്യയായ ഉത്തമയുടെ വരന്‍ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതാണ്. മസ്‌കറ്റില്‍ അക്കൗണ്ടന്റാണ് വിനീത്.
തിരുവനന്തപുരം പോത്തന്‍കോട് പ്രേംകുമാര്‍-രമാദേവി ദമ്പതിമാര്‍ക്ക് 1995 നവംബര്‍ 18-നാണ് അഞ്ചുപേരും ജനിച്ചത്. വൃശ്ചിക മാസത്തിലെ ഉത്രം നാളില്‍ പിറന്നതുകൊണ്ട് അവര്‍ക്ക് സാമ്യമുള്ള പേരുകളിട്ടു. ഇവര്‍ കുട്ടികളായിരിക്കേ പ്രേംകുമാര്‍ മരിച്ചു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് രമാദേവി അഞ്ചുപേരെയും വളര്‍ത്തി വലുതാക്കി. അഞ്ചുപേരും പഠിച്ച് ജോലി നേടുകയും ചെയ്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.