അതിഥി തൊഴിലാളികള്‍ക്ക് അപ്നാഘര്‍ എന്ന പേരില്‍ പാലക്കാട് കഞ്ചിക്കോടും കിനാലൂരിലും താമസ സൗകര്യം ഉറപ്പാക്കിയ കേരള സര്‍ക്കാര്‍ പുതുതായി ആവിഷ്‌ക്കരിച്ച ആലയ് പദ്ധതി വഴി വൃത്തിയും സുരക്ഷിതത്വവുമുള്ള വാടക വീടുകളും സജ്ജമാക്കി. ‘ഗസ്റ്റ് വര്‍ക്കേഴ്സ് ഫ്രണ്ട്ലി റസിഡന്‍സ് ഇന്‍ കേരള’ (ആലയ്) എന്ന പേരില്‍ ആരംഭിച്ച പദ്ധതി തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിയമസഭയില്‍ തന്റെ ചേംബറില്‍ ഉദ്ഘാടനം ചെയ്തതോടെ അതിഥി തൊഴിലാളികളെ സ്വന്തമായി കരുതുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം. 6.5 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഫ്ളോര്‍ ഏരിയയും അടുക്കളയും പൊതു വരാന്തയും പൊതു ടോയ്ലെറ്റുമുള്‍പ്പെടെ മെച്ചപ്പെട്ട സൗകര്യമുള്ള വാടക കെട്ടിടം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ലേബര്‍ കമ്മീഷണറേറ്റിന്റെ www.lc.kerala.gov.in എന്ന സോഫ്റ്റ് വെയര്‍ പോര്‍ട്ടല്‍ മുഖേന സംസ്ഥാനത്തെ കെട്ടിട ഉടമകള്‍ക്ക് അവരുടെ കെട്ടിട വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്താന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.അതിഥി തൊഴിലാളികള്‍ക്ക് ഈ പോര്‍ട്ടലില്‍ പ്രവേശിച്ച് തങ്ങള്‍ക്ക് അനുയോജ്യമായ കെട്ടിടങ്ങള്‍ തെരഞ്ഞെടുക്കാം.
പദ്ധതി നടത്തിപ്പിനായും മോണിറ്ററിംഗിനുമായും ആര്‍ഡിഓ/ സബ് കളക്ടര്‍ ചെയര്‍മാനായും, ജില്ലാ ലേബര്‍ ഓഫീസര്‍,ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളുമായി ത്രിതല കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. പോര്‍ട്ടല്‍ മുഖാന്തിരം നിലവില്‍ എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകളിലായി 370 ഓളം കെട്ടിടങ്ങള്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പദ്ധതി പൂര്‍ണ്ണമായും ഓണ്‍ലൈനായിരിക്കും. സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ കോട്ടയം ജില്ലയിലെ പായിപ്പാട്, എറണാകുളം ജില്ലയിലെ ബംഗാള്‍ കോളനി, പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്നിവിടങ്ങളിലാണ് ഇത് നടപ്പാക്കുന്നത്
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.