പാലാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍. അത്തരമാരു ആവശ്യം സിപിഐഎം മുന്നോട്ടുവെക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്‍സിപി ജയിച്ച ഒരു സീറ്റും ആര്‍ക്കും വിട്ടുകൊടുക്കേണ്ടെന്നാണ് തീരുമാനം. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ചതാണെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
സീറ്റുകള്‍ വിട്ട് കൊടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. അത്തരമൊരു ആവശ്യം ഇത് വരെ ആരും ഉന്നയിച്ചിട്ടില്ല. ജോസ് കെ മാണി വരുന്നത് സ്വാഗതം ചെയ്യുകയാണെന്നും ഇടതുപക്ഷം ശക്തമാകുന്ന നടപടികളെയെല്ലാം സ്വാഗതം ചെയ്യും. ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
ആരാണ് വിട്ട് വീഴ്ച ചെയ്യേണ്ടതെന്ന കാര്യത്തില്‍ ഇടതുപക്ഷ മുന്നണി തീരുമാനിക്കേണ്ട കാര്യമാണ്. അത് ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തദ്ദേശം തെരഞ്ഞെടുപ്പിന് മുമ്ബ് തന്നെ മുന്നണി പ്രവേശം വേണമെന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം.
എന്നാല്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന എന്‍സിപി നിലപാട് ഇതിനെ എങ്ങനെയെല്ലാം സ്വാധീനിക്കുമെന്നാണ് അറിയേണ്ടത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.