Breaking News

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അധികാരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലുള്ള തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ അധികാരം സുപ്രീംകോടതി അംഗീകരിച്ചു. ചില നിബന്ധനങ്ങള്‍ ഉണ്ടെന്ന് കോടതി അറിയിച്ചു. ഭരണച്ചുമതല താല്‍ക്കാലിക ഭരണസമിതിക്കാണെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രത്തിന്‍മേല്‍ രാജകുടുംബത്തിന്‍റെ അവകാശം വിധിയുടെ ആദ്യഭാഗത്തില്‍ തന്നെ കോടതി വ്യക്തമാക്കുകയായിരുന്നു. ആചാരപരമായ അവകാശവും അംഗീകരിച്ചു.  കവനന്റ് ഒപ്പുവെച്ച രാജാവിന്‍റെ മരണത്തോടെ അവകാശം നഷ്ടമാകില്ല. ക്ഷേത്രഭരണത്തിന് തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി  തുടരും.  ഭരണസമിതിയില്‍ ഹിന്ദുക്കള്‍ മാത്രമാണുള്ളത്. പുതിയ സമിതി രൂപീകരിക്കുന്നത് വരെ നിലവിലുള്ള താല്‍ക്കാലിക സമിതി തുടരാനാണ് തീരുമാനം. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ സ്ഥിരം സമിതിക്ക് തീരുമാനമെടുക്കാം. സമിതി തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

ക്ഷേത്രത്തിന്‍റെ ഉടമസ്ഥാവകാശം, നടത്തിപ്പ്, രാജകുടുംബങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള കേസാണിത്. ജഡ്ജിമാരായ യു.യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് വാദം കേട്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വാദം പൂര്‍ത്തിയാക്കിയെങ്കിലും വിധി പറയാന്‍ മാറ്റുകയായിരുന്നു. തിരുവിതാംകൂറിലെ അവസാന മഹാരാജാവിന്റെ കാലശേഷം ക്ഷേത്രം രാജകുടുംബത്തിലെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്നും ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് 2011 ജനുവരി 31ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയത്. തുടര്‍ന്ന് ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ സുപ്രീംകോടതിയെ സമീപിച്ചു. മേയ് 2 ന് ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു. എന്നാല്‍ നിലവറ വസ്തുക്കളുടെ കണക്കെടുപ്പിനായി അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു.

രാജവാഴ്ച്ച അവസാനിച്ചെങ്കിലും രാജാവിനുള്ള അവകാശങ്ങള്‍ ഇല്ലാതായിട്ടില്ലെന്ന് രാജകുടുംബം വാദിച്ചു. പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെങ്കിലും പ്രതിഷ്ഠയ്ക്കാണ് അവകാശമെന്നതിനാല്‍ ക്ഷേത്ര ഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണെന്ന് രാജകുടുംബം വാദിച്ചു. അതേസമയം, ക്ഷേത്ര നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന് അമിക്കസ് ക്യൂറി കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ഭരണസംവിധാനം നടപ്പിലാക്കാവുന്നതാണെന്ന് സര്‍ക്കാര്‍ വാദിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.