Kerala

പി വി അന്‍വര്‍ എംഎല്‍എക്കെതിരെ വധശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

 

കൊല്ലം: നിലമ്പൂരില്‍ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ വധശ്രമം. രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ കുന്നുമ്മല്‍ അബ്ദു, അക്ബര്‍ എന്നിവരാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി 11 ഓടെ മുണ്ടേരിയിലെ സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ് എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കി ആക്രമിക്കാന്‍ ശ്രമിച്ചത്. മുണ്ടേരി കവലയില്‍ എംഎല്‍എയുടെ കാറ് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാറ്റാന്‍ ശ്രമിച്ച എംഎല്‍എയുടെ ഗണ്‍മാനും മര്‍ദനമേറ്റു. പോത്തുകല്‍ പൊലീസ് എത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

എംഎല്‍എക്ക് നേരെയുള്ള വധശ്രമത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആര്യാടന്‍ മുഹമ്മദിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി.രണ്ടിടത്ത് വെച്ച് അക്രമികള്‍ തന്നെ തടഞ്ഞെന്നും 15 ഓളം ബൈക്കുകളിലായാണ് 30 പേര് അടങ്ങുന്ന അക്രമിസംഘം എത്തിയതെന്നും അവരുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും പിവി അന്‍വര്‍ പറഞ്ഞു. രാത്രി എന്താണ് ഈ നാട്ടില്‍, ഈ സമയത്ത് ഇവിടെ കണ്ടാല്‍ കൊന്നുകളയുമെന്നൊക്കെയായിരുന്നു ഭീഷണിയെന്നും എംഎല്‍എ പറഞ്ഞു.

തന്റെ കാര്‍ തടഞ്ഞ അക്രമിസംഘം തന്നെ വണ്ടിയില്‍ നിന്ന് പിടിച്ചിറക്കാന്‍ ശ്രമിച്ചു. ഗണ്‍മാന്‍ അവരെ തടയാന്‍ ശ്രമിച്ചു. അതോടെ മര്‍ദ്ദനം അദ്ദേഹത്തിന് നേരെയായി. അദ്ദേഹത്തിന് മര്‍ദ്ദനത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇത് രണ്ടാം തവണയാണ് പിവി അന്‍വര്‍ എംഎല്‍എക്കെതിരെ വധശ്രമം നടക്കുന്നത്. കഴിഞ്ഞ ജൂണില്‍ കണ്ണൂരില്‍ നിന്ന് എംഎല്‍എയെ വധിക്കാനെത്തിയ എത്തിയ ആര്‍എസ്എസ് സംഘത്തെ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.