പി നൾ’ എന്ന അപൂർവ രക്തഗ്രൂപ്പുമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരിയുടെ ശസ്ത്രക്രിയ പൂർത്തീകരിച്ചു. കുട്ടിയുടെ തന്നെ രക്തം ശേഖരിച്ചതിനു ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്ലാസ്റ്റിക് സർജറി, ഹെഡ് ആൻഡ് നെക് സർജറി ചെയർമാനും പ്രൊഫസറുമായ ഡോ. സുബ്രഹ്മണ്യ അയ്യർ അറിയിച്ചു.
ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി സന്തോഷ് നായരുടെ മകളാണ് അനുഷ്‌ക. 2019 ജൂലായില്‍ ഗുജറാത്തില്‍ വെച്ച് കളിക്കുന്നതിനിടെ വീടിന്‍റെ ടെറസില്‍ നിന്നു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. കുട്ടി 25 ദിവസത്തോളം വെന്‍റിലേറ്ററിലായിരുന്നു.
ഭക്ഷണത്തിലൂടെ രക്തത്തിലെ കൗണ്ട് കൂട്ടിയാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചത്. ഗുജറാത്തിലെ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നെങ്കിലും പിന്നീട് അണുബാധയുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 23-നാണ് കുട്ടിയെ അമൃതയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. കുട്ടിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ‘പി നള്‍’ രക്തദാതാവിനെ അന്വേഷിച്ചുള്ള സന്ദേശങ്ങള്‍ കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.