രാജ്യത്ത് കോവിഡ് രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിനടുത്ത് പുതിയ രോഗികളും, 563 മരണവും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവരുടെ എണ്ണം 5 ലക്ഷമായി കുറഞ്ഞു. രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികള്‍ അര ലക്ഷത്തില്‍ താഴെയാക്കുന്നത്. 48,648 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,88,851 ആയി.
അതേസമയം, മരണസംഖ്യ വീണ്ടും 500 കടന്നത് ആശങ്കയായി. ഇതുവരെ 1,21,090 പേര്‍ക്കാണ് വൈറസ് ബാധയില്‍ ജീവന്‍ നഷ്ടമായത്. 11,64,648 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. രോഗമുക്തി നിരക്ക് 91.1 ശതമാനമായി ഉയര്‍ന്നു. മരണ നിരക്ക് 1.5 ശതമാനമായി തുടരുകയാണ്.
ഇന്നലെ മാത്രം രോഗം മാറിയത് 57,386 പേര്‍ക്കാണ്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 5,94,386 ആയി കുറഞ്ഞു. ഡല്‍ഹിയിലെ സ്ഥിതി മോശായി തുടരുന്നു. 5,739 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. പശ്ചിമബംഗാള്‍, ഡല്‍ഹി ,കേരളം സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയ നിര്‍ദേശം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.