ഒടിടി സീരിസുകള്‍ക്കായുള്ള ആദ്യ ഫിലിം ഫെയര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിന്റെ ‘പാതാള്‍ ലോക്’ ആണ് മികച്ച സീരീസ്. പാതാള്‍ ലോകിന് ആകെ അഞ്ച് പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച സീരീസിനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് ഉള്‍പ്പെടെ ഫാമിലി മാന്‍ അഞ്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ആമസോണ്‍ പ്രൈമിലൂടെ തന്നെ റിലീസ് ചെയ്ത ‘പഞ്ചായത്തി’ന് നാല് അവാര്‍ഡുകളാണ് ലഭിച്ചത്.
പ്രധാന പുരസ്‌കാരങ്ങള്‍
മികച്ച സിരീസ്- പാതാള്‍ ലോക്
മികച്ച സംവിധാനം (സിരീസ്)- അവിനാശ് അരുണ്‍, പ്രോസിത് റോയ് (പാതാള്‍ ലോക്)
മികച്ച സിരീസ് (ക്രിട്ടിക്‌സ്)- ദി ഫാമിലി മാന്‍
മികച്ച സംവിധാനം (ക്രിട്ടിക്‌സ്)- കൃഷ്ണ ഡികെ, രാജ് നിഡിമോറു (ദി ഫാമിലി മാന്‍)
മികച്ച നടന്‍ (ഡ്രാമ സിരീസ്)- ജയ്ദീപ് അഹ്ലാവത് (പാതാള്‍ ലോക്)
മികച്ച നടി (ഡ്രാമ സിരീസ്)- സുസ്മിത സെന്‍ (ആര്യ)
മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം (ഡ്രാമ സിരീസ്)- മനോജ് ബാജ്‌പേയി (ദി ഫാമിലി മാന്‍)
മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം (ഡ്രാമ സിരീസ്)- പ്രിയാമണി (ദി ഫാമിലി മാന്‍)
മികച്ച നടന്‍ (കോമഡി സിരീസ്)- ജിതേന്ദ്ര കുമാര്‍ (പഞ്ചായത്ത്)
മികച്ച നടി (കോമഡി സിരീസ്)- മിഥില പല്‍ക്കര്‍ (ലിറ്റില്‍ തിംഗ്‌സ് സീസണ്‍ 3)
മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം (കോമഡി സിരീസ്)- ധ്രുവ് സേഗാള്‍ (ലിറ്റില്‍ തിംഗ്‌സ് സീസണ്‍ 3)
മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം (കോമഡി സിരീസ്)- സുമുഖി സുരേഷ് (പുഷ്പവല്ലി- സീസണ്‍ 2)
മികച്ച കോമഡി (സിരീസ്/സ്‌പെഷല്‍സ്)- പഞ്ചായത്ത്
മികച്ച സിനിമ (വെബ് ഒറിജിനല്‍)- രാത് അകേലി ഹെ
മികച്ച നടന്‍ (വെബ് ഒറിജിനല്‍ ചിത്രം)- നവാസുദ്ദീന്‍ സിദ്ദിഖി (രാത് അകേലി ഹെ)
മികച്ച നടി (വെബ് ഒറിജിനല്‍ ചിത്രം)- തൃപ്തി ദിംറി (ബുള്‍ബുള്‍)
മികച്ച ഒറിജിനല്‍ സ്റ്റോറി- സുദീപ് ശര്‍മ്മ, സാഗര്‍ ഹവേലി, ഹര്‍ദിക് മെഹ്ത, ഗുന്‍ജിത് ചോപ്ര- പാതാള്‍ ലോക്
മികച്ച തിരക്കഥ (സിരീസ്)- സുദീപ് ശര്‍മ്മ (പാതാള്‍ ലോക്)
മികച്ച സംഭാഷണം- സുമിത് അറോറ, സുമന്‍ കുമാര്‍, രാജ് നിദിമോറു, കൃഷ്ണ ഡികെ (ദി ഫാമിലി മാന്‍)
മികച്ച ഛായാഗ്രഹണം (സിരീസ്)- സില്‍വെസ്റ്റര്‍ ഫൊന്‍സെക, സ്വപ്‌നില്‍ സൊനാവനെ (സേക്രഡ് ഗെയിംസ് സീസണ്‍ 2)
മികച്ച എഡിറ്റിംഗ് (സിരീസ്)- പ്രവീണ്‍ കാതികുളോത്ത് (സ്‌പെഷല്‍ ഒപിഎസ്)
മികച്ച പശ്ചാത്തല സംഗീതം (സിരീസ്)- അലോകനന്ദ ദാസ്ഗുപ്ത (സേക്രഡ് ഗെയിംസ് സീസണ്‍ 2)
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.