Web Desk
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 93-മത് ഓസ്ക്കാര്‍ പുസ്ക്കാര നിശ 2 മാസത്തേക്ക് നീട്ടിയതായി സംഘാടകര്‍ അറിയിച്ചു. അടുത്തവര്‍ഷം ഫെബ്രുവരി 28-ന് നടക്കേണ്ട അവാര്‍ഡ് നിശ ഏപ്രില്‍ 25 വരെ നീട്ടിവയ്ക്കാനാണ് തീരുമാനം.
കൊറോണ വ്യാപനത്തെ തുടര്‍ന്ന് പല ചലച്ചിത്രങ്ങളുടേയും ചിത്രീകരണവും റിലീസും മുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനും മറ്റുമായി അണിയറപ്രവര്‍ത്തകര്‍ക്ക് സമയം നീട്ടി നല്‍കുന്നതിന്‍റെ ഭാഗമായാണ് അവാര്‍ഡ് നിശ മാറ്റിവച്ചതെന്ന് അക്കാദമി പ്രസിഡന്‍റ് ഡേവിഡ് റൂബിന്‍, ചീഫ് എക്സിക്യുട്ടീവ് ഡോണ്‍ ഹുഡ്സണ്‍ എന്നിവര്‍ ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. 40 വർഷത്തിനിടെ ഇതാദ്യമായാണ് അവാർഡ് ഫംഗ്ഷൻ മാറ്റിവയ്ക്കുന്നത്.
അതേസമയം അടുത്തവര്‍ഷം നടക്കാനിരുന്ന ബ്രിട്ടീഷ് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ് നിശയും ഏപ്രില്‍ 11-ലേക്ക് മാറ്റിവയ്ക്കാനും ധാരണയായി. കൊവിഡിന്‍റെ ലോകവ്യാപനം സിനിമാ മേഖലയേയും സാരമായി ബാധിച്ചിരിക്കുകയാണ്. തല്‍ഫലമായി സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായി നിരവധി സിനിമാ ചിത്രീകരണവും അവാര്‍ഡ് ഷോകളും റദ്ദാക്കി. ഫാഷന്റെ ഏറ്റവും വലിയ നൈറ്റ് ഇവന്‍റായ മെറ്റ് ഗാല, കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷം ഒത്തുചേരില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.