Kerala

പള്ളിത്തര്‍ക്കം: ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൂദാശബന്ധങ്ങള്‍ അവസാനിപ്പിച്ച് യാക്കോബായ സഭ

 

പള്ളികളിലെ അധികാരത്തര്‍ക്കം തുടരുന്നതിനിടെ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള എല്ലാ കൂദാശബന്ധങ്ങളും യാക്കോബായ സുറിയാനി സഭ അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച സഭയുടെ പ്രാദേശിക എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനത്തിന് ആകമാന സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അനുമതി നല്‍കി.

വിവാഹം, മാമോദീസ, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകളില്‍ പുതിയ തീരുമാനം ബാധകമാകും. യാക്കോബായ വിശ്വാസികളുടെ ചടങ്ങുകളില്‍ ഓര്‍ത്തഡോക്‌സ് വൈദികരെ ഇനിമുതല്‍ പങ്കെടുപ്പിക്കേണ്ടെന്നാണ് സുന്നഹദോസ് തീരുമാനം. നിലവില്‍ കുടുംബബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവിഭാഗങ്ങളിലെയും വൈദികര്‍, ദേവാലയച്ചടങ്ങുകളിലും മറ്റ് ശുശ്രൂഷകളിലും പരസ്പരം പങ്കെടുക്കാറുണ്ട്. മാമോദീസ ചടങ്ങുകള്‍ യാക്കോബായ പള്ളികളില്‍ത്തന്നെ നടത്തണമെന്നും നിര്‍ദേശമുണ്ട്. വിവാഹചടങ്ങുകള്‍ക്ക് ഓര്‍ത്തഡോക്‌സ് പള്ളികളില്‍നിന്നുള്ള ‘ദേശകുറി’ സ്വീകരിക്കുകയോ യാക്കോബായ പള്ളികളില്‍നിന്ന് ഓര്‍ത്തഡോക്‌സ് പള്ളിയിലേക്ക് അത് നല്‍കുകയോ ചെയ്യില്ല. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പള്ളികളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷത്തിലാണ്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.