Kerala

സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല

 

ലൈഫ് മിഷൻ, സ്പ്രിംങ്ക്ലർ കരാറുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയാരോപണത്തിൽ മടിച്ച് മടിച്ചാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് അന്വേഷണത്തിൽ സത്യം പുറത്തു വരില്ല. നേരത്തെ പല തവണ ആവശ്യപ്പെട്ടിട്ടും തരാതിരുന്ന ലൈഫ് മിഷൻ കരാറിന്റെ ധാരാണാ പത്രത്തിന്റെ പകർപ്പ് ഇന്നലെ തനിക്ക് ലഭിച്ചു. ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിൽ നിന്ന് രാജിവച്ചതിന് ശേഷമാണ് തനിക്ക് രേഖകൾ തന്നത്. പദ്ധതിയിലെ അഴിമതിയിൽ സിബിഐ അന്വേഷണം തന്നെ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

‘അഴിമതിയെ പറ്റി ചോദിക്കുന്നവർക്കൊക്കെ പ്രത്യേക മാനസിക നിലയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. താനൊഴിച്ച് മറ്റുള്ളവരുടെയെല്ലാം മാനസിക നില തെറ്റി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാട്ടിൽ നല്ലത് നടക്കരുത് എന്നല്ല നാട്ടിൽ അഴിമതി നടക്കരുതെന്നാണ് തന്റെ ആഗഹം. വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് ലോക കേരള സഭയിൽ നിന്നും രാജിവച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

സ്പ്രിംങ്ക്ലർ കരാർ എന്തുകൊണ്ട് അവസാനിപ്പിക്കുന്നുവെന്നും ഇതുവരെ സ്പ്രിംങ്ക്ലർ സോഫ്റ്റ് വെയർ എന്തിനെല്ലാം ഉപയോഗിച്ചുവെന്നും എന്ത് ലാഭം ഇതിലൂടെ സർക്കാരിന് ഉണ്ടായി എന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേ സമയം കോവിഡ് പടരുന്ന സാഹചര്യത്തിൽ നടക്കുന്ന സമരങ്ങളെ ന്യായീകരിച്ച ചെന്നിത്തല ആരും രാഷ്ട്രീയം പറയരുതെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചൈനീസ് മോഡൽ ആണോയന്നും കുറ്റപ്പെടുത്തി. ശിവശങ്കറിന്റെ ചോദ്യം ചെയ്യലിൽ സർക്കാരിന്റെ നെഞ്ചിടിപ്പാണ് കൂടുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.