കോട്ടയം: തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കയ്യാങ്കളി പരിഹരിക്കാന്‍ ഇടപെടുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാല്‍ വഴുതി. കോട്ടയം പൂവത്തിളപ്പില്‍ അകലക്കുന്നം പഞ്ചായത്ത് തെരഞ്ഞെടുപ്പുമായ ബന്ധപ്പെട്ട കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അവലോകന യോഗത്തിലാണ് സംഭവം.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും മാറ്റണം എന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചു. തുടര്‍ന്ന് എതിര്‍ വിഭാഗം ഇത് എതിര്‍ത്തു. തുടര്‍ന്ന് പ്രശ്‌നം വാക്കേറ്റത്തിലേക്കും തര്‍ക്കത്തിലേക്കും നീങ്ങി. ഇതോടെയാണ് യോഗത്തില്‍ പങ്കെടുത്തിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകരെ സമാധാനിപ്പിക്കാന്‍ വേദിയില്‍ നിന്നും തിടുക്കപ്പെട്ട് ഇറങ്ങിയത്.
ഈ സമയത്താണ് പടിയില്‍ തട്ടി ഉമ്മന്‍ ചാണ്ടി കാല്‍ വഴുതി വീഴാന്‍ പോയത്. സുരക്ഷ ജീവനക്കാരും പ്രവര്‍ത്തകരും ഇടപെട്ടതുകൊണ്ട് വീഴ്ച ഒഴിവായി. ഉമ്മന്‍ചാണ്ടിക്ക് പരിക്കുകള്‍ ഒന്നുമില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.