ഇന്നത്തെ കാലത്ത് ഒരു രൂപയ്ക്ക് വലിയ വിലയൊന്നുമില്ലെന്ന് കരുതുന്നവരുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങളുടെ ചിന്ത മാറ്റേണ്ടിയിരിക്കുന്നു. ഒരു രൂപയ്ക്ക് 455 രൂപ വിലയിട്ട് വില്‍ക്കുന്നവര്‍ നമുക്കിടയിലുണ്ട്. സംഗതി ഓണ്‍ലൈനില്‍ ആണെന്ന് മാത്രം… രാജ്യത്തെ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളിലൊന്നായ സ്‌നാപ്ഡീലാണ് ഒരു രൂപ ഇത്രയും തുകയില്‍ വില്‍ക്കുന്നത്. 1982ല്‍ പുറത്തിറങ്ങിയ ഒരു രൂപയ്ക്ക് 850 രൂപയാണ് വിലയിട്ടിരിക്കുന്നത്. നിലവില്‍ 46% ഓഫറില്‍ 455 രൂപയ്ക്ക് കിട്ടുമെന്ന് സൈറ്റ് പറയുന്നു. ഇനി ആറ് എണ്ണം മാത്രമേ ബാക്കിയുള്ളൂ എന്നും സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുകൂടാതെ മറ്റ് ചില നാണയങ്ങളും സ്‌നാപ്ഡീല്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. 1976ല്‍ പുറത്തിറങ്ങിയ ഒരു രൂപ നാണയത്തിന് 851 രൂപ, 75ല്‍ പുറത്തിറങ്ങിയ നാണയത്തിന് 775 രൂപ, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രമുള്ള ഒരു രൂപയ്ക്ക് 999 രൂപ എന്നിങ്ങനെയാണ് ഈടാക്കുന്നത്.
ഇത്രയും വില ഈടാക്കുന്ന സാഹചര്യത്തില്‍ ഈ നാണയത്തിന്റെ തൂക്കം എത്രയാണെന്ന് പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ അതിനൊന്നും സ്‌നാപ്ഡീല്‍ ഉത്തരം നല്‍കിയിട്ടില്ല.
ഷോപ്പ്ക്ലൂസ്.കോം, ആമസോണ്‍, കോയിന്‍ ബസാര്‍.കോം തുടങ്ങി ഇ കൊമേഴ്‌സ് സൈറ്റുകളിലും ഒരു രൂപ നാണയങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്. 1972 ലെ ഒരു രൂപയ്ക്ക് ഷോപ്പ്ക്ലൂസില്‍ 2,999 രൂപയാണ് വിലയിട്ടിരിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.