ഒരു രാഷ്ട്രം-ഒരു റേഷന്‍ കാര്‍ഡ് പദ്ധതിക്ക് കീഴില്‍ എന്‍എഫ്എസ്എ ഗുണഭോക്താക്കളായ എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളുടെ തടസ്സമില്ലാത്ത വിതരണം രാജ്യത്തെ 20 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിലവില്‍ വന്നു. അടുത്തവര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
നാല് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു അന്തര്‍സംസ്ഥാന റേഷന്‍കാര്‍ഡ് പോര്‍ട്ടബിലിറ്റി സംവിധാനം എന്ന രീതിയിലാണ് 2019 ആഗസ്റ്റില്‍ ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയ്ക്ക് തുടക്കമായത്. 2020 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം പദ്ധതിക്കു കീഴില്‍ നിലവില്‍ 20 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ രാജ്യത്തെ 20 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിലെ എന്‍എഫ്എസ്എ കാര്‍ഡ് ഉടമകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
ആന്ധ്രപ്രദേശ്, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര, ഒഡിഷ, സിക്കിം, മിസോറാം, തെലങ്കാന, കേരളം, പഞ്ചാബ്, ത്രിപുര, ബിഹാര്‍, ഗോവ, ഹിമാചല്‍പ്രദേശ്, ദാദ്ര & നഗര്‍ ഹവേലി, ദമന്‍ & ദിയു, ഗുജറാത്ത്, ഉത്തര്‍പ്രദേശ്,ജാര്‍ഖണ്ഡ് ,മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.
ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിക്ക് കീഴില്‍ ദേശീയ പോര്‍ട്ടബിലിറ്റി സംവിധാനം ലഭ്യമാക്കാനുള്ള പരീക്ഷണങ്ങള്‍ ജമ്മു & കാശ്മീര്‍, മണിപ്പൂര്‍, നാഗാലാന്‍ഡ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കൂടാതെ അന്തര്‍സംസ്ഥാന ചരക്ക് നീക്കങ്ങള്‍ക്കും കേന്ദ്ര-ഡാഷ്‌ബോര്‍ഡില്‍ കൂടെയുള്ള അവയുടെ നിരീക്ഷണത്തിനും ആവശ്യമായ വെബ് സേവനങ്ങളും ഈ സംസ്ഥാനങ്ങളില്‍ തയ്യാറാക്കിയിട്ടുണ്ട്.രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും 2021 മാര്‍ച്ച് ഓടുകൂടി പദ്ധതിക്ക് കീഴില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
2013ലെ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് കീഴിലെ എല്ലാ ഗുണഭോക്താക്കള്‍ക്കും അവരിപ്പോള്‍ രാജ്യത്തെ ഏത് പ്രദേശത്താണുള്ളതെന്ന് പരിഗണിക്കാതെ, ഭക്ഷ്യസുരക്ഷ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്ന ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ സ്വപ്ന പദ്ധതിയാണ് ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ്. സംസ്ഥാന കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങളുടെ സഹായത്തോടുകൂടി കേന്ദ്ര പദ്ധതിയായ പൊതുവിതരണ സമ്പ്രദായത്തിന്റെ സംയോജിത നിര്‍വ്വഹണത്തിനു കീഴില്‍ എല്ലാ റേഷന്‍ കാര്‍ഡുകള്‍ക്കും ദേശീയതല പോര്‍ട്ടബിലിറ്റി സംവിധാനം ഏര്‍പ്പെടുത്തുന്നത് വഴി ,ഈ സ്വപ്നം യാഥാര്‍ഥ്യമാക്കാനാണ് ഭരണകൂടം പദ്ധതിയിടുന്നത്
താല്‍ക്കാലിക തൊഴില്‍തേടി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ എത്തുന്ന എന്‍എഫ്എസ്എ ഗുണഭോക്താക്കളായ കുടിയേറ്റ തൊഴിലാളികള്‍ക്ക് തങ്ങളുടെ റേഷന്‍ വിഹിതം രാജ്യത്തെ ഏത് ന്യായവില കടയില്‍ നിന്നും സ്വന്തമാക്കാന്‍ ഇതിലൂടെ സാധിക്കും
തങ്ങളുടെ നിലവിലെ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ബയോമെട്രിക്/ ആധാര്‍ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനത്തിലൂടെ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സ്വന്തമാക്കാം. ന്യായവില കടകളില്‍ ലഭ്യമാക്കി ഇരിക്കുന്ന ഈപോസ് യന്ത്രങ്ങള്‍ അവര്‍ക്ക് ഇതിനായി ഉപയോഗിക്കാം.
ന്യായവില കടകളില്‍ ഈ പോസ് മെഷീനുകള്‍ സ്ഥാപിക്കുകയും, ഗുണഭോക്താക്കളുടെ ബയോമെട്രിക് ആധാര്‍ വിവരങ്ങള്‍ ലഭ്യമാക്കുകയാണ് ഈ പദ്ധതിക്ക് അത്യാവശ്യം വേണ്ട ഘടകങ്ങള്‍. രാജ്യത്തെവിടെയും ഉള്ള ന്യായവില കട ഉടമകള്‍ക്ക്, തങ്ങളുടെ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് നമ്പര്‍ നല്‍കിക്കൊണ്ട് ഗുണഭോക്താക്കള്‍ക്ക് ഈ വിവരങ്ങള്‍ ലഭ്യമാക്കാവുന്നതാണ്
റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ള കുടുംബത്തിലെ ആര്‍ക്കും കടയില്‍ പോയി തങ്ങളുടെ റേഷന്‍ വിഹിതം കൈപ്പറ്റാവുന്നതാണ്. ഇതിനായി റേഷന്‍ കാര്‍ഡ് / ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടതില്ല. ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ വിരലടയാളം/കൃഷ്ണമണി സ്‌കാനിംഗിലൂടെ ആധാര്‍ ആധികാരികത ഉറപ്പാക്കാവുന്നതാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.