മസ്കത്ത്: ഗുരുതരാവസ്ഥയില്‍ അല്ലാത്ത കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായുള്ള ഫീല്‍ഡ് ആശുപത്രിയുടെ ആദ്യ ഘട്ടം ഈ മാസം അവസാനം തുറക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സൗദി പറഞ്ഞു. സ്വകാര്യ മേഖലയുമായി സഹകരിച്ചാകും ആശുപത്രിയുടെ പ്രവര്‍ത്തനം. ഇതുവഴി എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ സമ്മര്‍ദം കുറയുമെന്നാണ് പ്രതീക്ഷയെന്നും സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ ആരോഗ്യ മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളും റോഡ് അതിര്‍ത്തികളും തുറക്കുന്ന വിഷയം സുപ്രീം കമ്മിറ്റിയുടെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഡോ. അല്‍ സൗദി കൂട്ടിച്ചേര്‍ത്തു.
കോവിഡ് മഹാമാരി അവസാനിച്ചുവെന്ന് ഒരു രാജ്യത്തിനും കരുതാന്‍ കഴിയില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രോഗബാധിതരുടെ എണ്ണം ഉയരാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. സാമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരുന്നവരും കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. പുറത്തുനിന്നുള്ള സന്ദര്‍ശകരിലൂടെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചത്. രാജ്യത്ത് രോഗബാധയുടെ എണ്ണത്തില്‍ ചാഞ്ചാട്ടമുണ്ടെങ്കിലും വര്‍ധനവിനേക്കാള്‍ കൂടുതല്‍ താഴ്ചയാണ് രേഖപ്പെടുത്തുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മുഖാവരണം ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയുമാണ് കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ പാലിക്കാത്ത ധാരാളം സ്ഥാപനങ്ങളുണ്ട്. സന്ദര്‍ശകരുടെയും ജീവനക്കാരുടെയും താപനില പരിശോധിക്കാന്‍ ഇവര്‍ തയാറാകുന്നില്ല. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ പല രാജ്യങ്ങളിലും രോഗബാധ ഇരട്ടിയായിട്ടുണ്ട്. ഒമാനില്‍ 22000 പേരാണ് വീടുകളില്‍ ഐസോലേഷനില്‍ കഴിയുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം 38 ശതമാനവും തീവ്ര പരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം 40 ശതമാനവും കുറഞ്ഞിട്ടുണ്ടെന്ന് ഡോ. അഹമ്മദ് അല്‍ സൗദി പറഞ്ഞു.
എണ്ണത്തില്‍ ക്രമമായ കുറവുണ്ടെങ്കിലും ആശുപത്രികളിലുള്ളവരുടെ എണ്ണം ആശങ്ക ജനിപ്പിക്കുന്നതാണ്. പ്രതിരോധ നടപടികള്‍ പാലിക്കാത്ത പക്ഷം ഈ എണ്ണം എപ്പോഴും കുത്തനെ ഉയരാവുന്നതാണ്. കടല്‍തീരങ്ങളില്‍ പ്രതിരോധ നടപടികള്‍ പാലിക്കാതെ നൂറ് കണക്കിനാളുകള്‍ ഒത്തുചേരുന്ന അവസ്ഥയുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള പ്രവേശന വിലക്ക് അവസാനിപ്പിക്കണമെന്ന് ഡോ. അല്‍ ,സൗദി പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തില്‍ കിടക്ക ലഭ്യമല്ലാത്തതിനാല്‍ പ്രവേശനം നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് ഒമാന്‍ എത്തിയിട്ടില്ല. മഹാമാരി അടിസ്ഥാന ആരോഗ്യ സേവനങ്ങളെ ബാധിച്ചിട്ടില്ല. വാക്സിനേഷനും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുള്ള പരിചരണങ്ങളും തുടര്‍ന്നുപോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1200 പേര്‍ക്ക് പരിശോധനകള്‍ നടത്തിയതായും പുതിയ രോഗികളുടെ എണ്ണം 50 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി കുറഞ്ഞതായും ഡിസീസസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ.സൈഫ് അല്‍ അബ്രി അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.