ഒമാനില്‍ കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കര്‍ശന നടപടികളുമായി സുപ്രീം കമ്മിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 69 കേസുകള്‍ മാത്രമാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത് . വാവാക്‌സിനേഷന്‍ എടുക്കാത്ത ജീവനക്കാര്‍ക്ക് എതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കാനും സ്വകാര്യ തൊഴിലുടമകള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സുപ്രീം കമ്മിറ്റി സര്‍ക്കുലര്‍ അയയ്ക്കും.
മസ്കറ്റ് : ജോലി സ്ഥലത്ത് പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കി ഒമാന്‍ ഭരണകൂടം. പൊതു-സ്വകാര്യ മേഖലകളില്‍ ഒരു പോലെ ഈ നിര്‍ദ്ദേശം ബാധകമാണെന്നും ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമദ് അല്‍ സെയിദി അറിയിച്ചു.
ഒമാനില്‍ പ്രവേശിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം സുപ്രീം കമ്മറ്റി തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മിറ്റി അംഗമായ ഡോ അല്‍ സെയിദി വാര്‍ത്താ സമ്മേളനത്തില്‍ പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്.
കോവിഡ് വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് ബാധിച്ച് തിങ്കളാഴ്ച ഒരാള്‍ മരിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തയാളാണ് മരണപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ള ഒരാള്‍ മാത്രമാണ് തിങ്കളാഴ്ച ആശുപത്രിയില്‍ അഡ്മിറ്റായത്.
മറ്റ് രണ്ട് പേര്‍ കൂടി രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് ഐസിയുവില്‍ കഴിയുന്നുണ്ട്. മന്ത്രി പറഞ്ഞു.
പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത നാലു ശതമാനം പേര്‍ മാത്രമാണ് ഒമാനിലുള്ളത്. രണ്ടാം ഡോസ് എടുക്കാത്തത് പത്തുശതമാനവും. അതേസമയം, ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയിട്ടില്ലെന്നും രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് എടുത്തത് കേവലം നാലുശതമാനം പേര്‍ മാത്രമാണ് -മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വരും ദിവസങ്ങളില്‍ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം.
ഇതേവരെ 16 ഒമിക്രോണ്‍ കേസുകള്‍ മാത്രമാണ് ഒമാനില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇവര്‍ വിദേശങ്ങളില്‍ നിന്നും വന്നവരാണ്. പരിശോധനാ ഫലം പുറത്തുവന്ന ഉടനെ ഇവരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.