മസ്കറ്റ്: അതിവേഗ വ്യാപനശേഷിയുള്ള കൊവിഡ് വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഡിസംബര്‍ 29 പുലര്‍ച്ചെ 12 മണി മുതല്‍ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കും. ഇതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകളും പുന:രാരംഭിക്കും. മുന്‍കരുതലിന്റെ ഭാഗമായി ഒരാഴ്ചത്തേക്കാണ് അതിര്‍ത്തികള്‍ അടച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെയുള്ള നെഗറ്റീവ് പിസിആര്‍ പരിശോധനാഫലം ഹാജരാക്കണം.
എല്ലാ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഇത് നിര്‍ബന്ധമാണ്. ഇതിന് പുറമെ ഒമാനിലെ വിമാനത്താവളത്തില്‍ എത്തിയ ശേഷം ഒരു തവണ കൂടി പി.സി.ആര്‍ പരിശോധനക്ക് വിധേയമാവുകയും വേണം. അതേസമയം ഏഴ് ദിവസത്തില്‍ കുറഞ്ഞ കാലയളവ് മാത്രം രാജ്യത്ത് തങ്ങുന്ന സന്ദര്‍ശകര്‍ക്ക് ക്വാറന്റൈന്‍ ബാധകമാവില്ലെന്നും സുപ്രിം കമ്മിറ്റി അറിയിച്ചു.അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.