Gulf

റസിഡന്‍റ് ​ വിസയുള്ളവർക്ക്​ രാജ്യത്തേക്ക് തിരികെ വരാമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം

 

കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന്​ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഒമാനിൽ റസിഡന്‍റ്​ വിസയുള്ളവർക്ക്​ തിരികെ വരാൻ അനുമതി നൽകി. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലാണ്​ അനുമതിക്ക് അപേക്ഷ നൽകേണ്ടത് . തൊഴിൽ വിസയിലുള്ളവർക്ക്​ പുറമെ ഫാമിലി ജോയിനിങ്​ വിസയിലുള്ളവർക്കും തിരികെ വരുന്നതിനുള്ള അനുമതിക്ക്​ അപേക്ഷിക്കാവുന്നതാണ്​.

തിരികെ വരേണ്ടവരുടെ വിസ ഏത്​ കമ്പനിക്ക്​ കീഴിലാണോ ആ കമ്പനിയുടെ ലെറ്റർഹെഡിലാണ്​ അപേക്ഷ നൽകേണ്ടത്​. പാസ്​പോർട്ട്​, വിസ,റസിഡന്‍റ് കാർഡ്​ കോപ്പികൾ എന്നിവ ഇമെയിലിൽ അറ്റാച്ച്​ ചെയ്യണം. ഇതോടൊപ്പം നാട്ടിൽ നിന്ന്​ അടിയന്തിരമായി തിരികെ കൊണ്ടുവരേണ്ട സാഹചര്യവും ഇമെയിലിൽ വിശദമാക്കണം. CONSULAR@MOFA.GOV.OM എന്ന ഇമെയിൽ വിലാസത്തിലാണ്​ അപേക്ഷ അയക്കേണ്ടത്​. ഓരോ അപേക്ഷയും പ്രത്യേകം പരിഗണിച്ചാണ്​ വിദേശകാര്യ മന്ത്രാലയം അനുമതി നൽകുക.

ഇങ്ങനെ അനുമതി നൽകുന്നവരുടെ പട്ടികയാണ് എയർ ഇന്ത്യ എക്​സ്​പ്രസിന്​ കൈമാറുക. തിരികെ വരുന്നവർക്കുള്ള ടിക്കറ്റിന്​ എയർഇന്ത്യ എക്​സ്​പ്രസ്​ 220 റിയാൽ മുതൽ 230 റിയാൽ വരെ ടിക്കറ്റ് ചാർജ് ഈടാക്കും. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അപേക്ഷകൾക്കാണ്​ വിദേശകാര്യ മന്ത്രാലയം മുൻഗണന നൽകുന്നത്​. ഒപ്പം ലോക്​ഡൗണിൽ നാട്ടിൽ കുടുങ്ങിയ കുട്ടികളടക്കം ഫാമിലി വിസയിലുള്ളവരുടെ അപേക്ഷകളും പരിഗണിക്കുന്നുണ്ട്​. ​

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.