Gulf

ഒമാന്‍ ഇന്നു മുതല്‍ രണ്ടാഴ്ചക്കാലത്തേക്ക് വീണ്ടും ലോക്ക്

 

ഒമാനില്‍ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പാക്കുന്ന ലോക് ഡൗണ്‍ ഇന്നു മുതല്‍ ആരംഭിക്കും.ആഗസ്റ്റ് 8 വരെയാണ് മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടുക. സുല്‍ത്താന്‍ സായുധ സേനയുമായി ചേര്‍ന്ന ലോക്ഡൗണ്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുവരെ എല്ലാവിലായത്തുകളിലും പൂര്‍ണ്ണമായും സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തും.കാല്‍ നട യാത്രയും അനുവദിക്കില്ല. ലോക്ഡൗണ്‍ ലംഘിക്കുന്നവരില്‍ നിന്നും നൂറ് റിയാലാണ് പിഴ ഈടാക്കുക.

കച്ചവടസ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക ഏഴുമണിക്കുള്ളില്‍ താമസ സ്ഥലത്ത് തിരിച്ചെത്താവുന്ന രീതിയില്‍ പ്രവര്‍ത്തനം ക്രമീകരിക്കണം.പൂര്‍ണമായ സഞ്ചാര വിലക്കുള്ള സമയം ഡെലിവെറി സര്‍വീസുകളും അനുവദിക്കില്ലെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ അറിയിച്ചു. മവേല സെന്‍ട്രല്‍ പഴം-പച്ചക്കറി മാര്‍ക്കറ്റിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തി. പുലര്‍ച്ചെ 6 മുതല്‍ ഉച്ചയ്ക്ക 2 മണി വരെയായിരിക്കും മാര്‍ക്കറ്റ പ്രവര്‍ത്തിക്കുക.റീടെയ്ല്‍ വിഭാഗം അടഞ്ഞു കിടക്കും. കസ്റ്റംസ് ക്ലിയറന്‍സുള്ള റഫ്രിജറേറ്റഡ് ട്രക്കുകള്‍ക്ക് പ്രവേശനം അനുവദിക്കും. ലോജിസ്റ്റിക് അതിര്‍ത്തികളില്‍ അഗ്രി കള്‍ച്ചറല്‍-കസ്റ്റംസ് പരിശോധന തുടരം. മാര്‍ക്കറ്റിലേക്കുള്ള വാഹനത്തില്‍ പരമാവധി രണ്ടു പേരെയാണ് അനുവദിക്കുക.ലോക്ഡൗണ്‍ നിയന്‍ത്രണങ്ങള്‍ക്കനുസരിച്ച് ഷോപ്പിംഗ് മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും സമയക്രമത്തില്‍ മാറ്റം വരുത്തി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.