Oman

ഒമാനില്‍ പ്ലാസ്മ ദാതാക്കളുടെ എണ്ണത്തില്‍ കുറവ്; പ്ലാസ്മ ദാനത്തിന് തയാറാകണമെന്ന അഭ്യര്‍ത്ഥനയുമായി ആരോഗ്യ വകുപ്പ്

 

കോവിഡ് വൈറസ് ബാധിതരുടെ ചികിത്സക്കായി രോഗം ഭേദമായവര്‍ പ്ലാസ്മ ദാനം ചെയ്യാന്‍ തയാറാകണമെന്ന് ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡിപ്പാര്‍ട്‌മെന്റ് ഓഫ് ബ്ലഡ് ബാങ്ക് സര്‍വിസസ് അഭ്യര്‍ഥിച്ചു. പ്ലാസ്മ ദാതാക്കളുടെ എണ്ണത്തില്‍ കുറവുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ബ്ലഡ് ബാങ്ക് സര്‍വിസസിന്റെ അഭ്യര്‍ഥന.കോവിഡ് ബാധിതരില്‍ കോണ്‍വാലസെന്റ് പ്ലാസ്മ ചികില്‍സ ഫലം ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. പ്ലാസ്മ ചികിത്സ അടിയന്തരമായി നല്‍കേണ്ടവര്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്്. അതിനാല്‍, പ്ലാസ്മദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം കൂടുതല്‍ സ്വദേശികളിലും വിദേശികളിലും എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍

കോവിഡ് -19 രോഗമുക്തി നേടിയ വ്യക്തിയില്‍ നിന്ന് ശേഖരിക്കുന്ന ആന്റിബോഡി അടങ്ങിയ പ്ലാസ്മ നിലവില്‍ കോവിഡ് -19 ചികിത്സയിലുള്ളവര്‍ക്ക് നല്‍കുകയും അതുവഴി അവരുടെ പ്രതിരോധശേഷി വര്‍ധിക്കുകയും രോഗമുക്തമാകുകയും ചെയ്യുന്നതാണ് ചികിത്സാരീതി. രോഗമുക്തി നേടിയവരുടെ രക്തമാണ് ശേഖരിക്കുക. ഇതില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ച് എടുക്കും. ഒരാളില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്മ മൂന്നുപേരുടെ ചികിത്സക്ക് ഉപയോഗിക്കാം.

ആഗസ്റ്റില്‍ 221 പേരില്‍ നിന്ന് 506 യൂനിറ്റ് പ്ലാസ്മയാണ് ശേഖരിച്ചത്. 911 പേര്‍ മാത്രമാണ് ഇതുവരെ പ്ലാസ്മ ദാനത്തിന് തയാറായിട്ടുള്ളൂ. മൊത്തം 2011 യൂനിറ്റ് പ്ലാസ്മയാണ് ഇവരില്‍ നിന്ന് ശേഖരിച്ചത്.സ്വദേശികളിലും വിദേശികളിലും പ്ലാസ്മദാനത്തെ കുറിച്ച് നിരവധി ആശങ്കള്‍ നിലനില്‍ക്കുന്നുണ്ട്. നിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് രക്തവും പ്ലാസ്മയും ശേഖരിക്കുന്നത്.സ്വാബ് പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച് ഭേദമായവര്‍ ആയിരിക്കണം ദാതാക്കള്‍. ലക്ഷണങ്ങളില്ലാതായിട്ടോ അല്ലെങ്കില്‍ ക്വാറന്റീന്‍ കാലാവധി കഴിഞ്ഞിട്ട് 14 ദിവസമോ പൂര്‍ത്തീകരിച്ചവരുമാകണം.

18നും 60നുമിടയില്‍ പ്രായമുള്ളവരും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരുമാകണം. രക്തജന്യ രോഗങ്ങള്‍, മറ്റു ഗുരുതര രോഗങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ ആയിരിക്കരുത ദാതാക്കള്‍്. നേരത്തേ രക്തം ദാനം ചെയ്യാത്തവരോ ഏറെ മുമ്പ് രക്തം ദാനം ചെയ്തവരോ ആണെങ്കില്‍ പകര്‍ച്ചവ്യാധി രോഗങ്ങള്‍ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കാന്‍ പ്ലാസ്മദാനത്തിനും മുമ്പും ശേഷവും പരിശോധന നടത്തും. മുമ്പ് ഗര്‍ഭിണികളായിട്ടുള്ള സ്ത്രീകളുടെ പ്ലാസ്മയും ശേഖരിക്കില്ല.രക്തത്തെ വേര്‍തിരിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് പ്ലാസ്മ ദാനം ചെയ്യുന്നത്. 40 മുതല്‍ 60 മിനിറ്റ് വരെ ഇതിന് സമയമെടുക്കും.

ആഴ്ചയില്‍ ഒരിക്കലോ മാസത്തില്‍ മൂന്ന് തവണയോ പ്ലാസ്മ ദാനം ചെയ്യാവുന്നതാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും അപ്പോയിന്‍മെന്റുകള്‍ എടുക്കുന്നതിനും 94555648 എന്ന വാട്‌സ്ആപ് നമ്പറില്‍ ബന്ധപ്പെടാം. ടെലിഫോണ്‍ അന്വേഷണങ്ങള്‍ക്ക് 24591255 എന്ന നമ്പറിലും ബന്ധപ്പെടാം.രക്തമോ അതിലടങ്ങിയിരിക്കുന്ന വസ്തുവോ ദാനം ചെയ്യുന്നത് സന്നദ്ധ പ്രവര്‍ത്തനത്തിന് പുറമെ മനുഷ്യത്വപരമായ പ്രവര്‍ത്തനം കൂടിയാണെന്നും ബ്ലഡ്ബാങ്ക് സര്‍വിസ് അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.