Oman

ഒമാനില്‍ ഏഴാംഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു: ബീച്ചുകളും,പാര്‍ക്കുകളും, തിയറ്ററുകളും തുറന്നു

 

മസ്‌കത്ത്: കോവിഡ് നിയന്ത്രണ ഇളവുകളുടെ ഭാഗമായി ഏഴാം ഘട്ട വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക്് അനുമതി.അന്‍പതു ശതമാനം ശേഷിയില്‍ കുവൈറ്റില്‍ പാര്‍ക്കുകളും സിനിമ തിയറ്ററുകളും തുറന്നു. കഴിഞ്ഞ എട്ടുമാസമായി പാര്‍ക്കുകളും സിനിമാ തിയേറ്ററുകളും അടഞ്ഞുകിടക്കുകയായിരുന്നു. ബീച്ചുകളിലേക്ക് പ്രവേശനാനുമതി നല്‍കാനും തീരുമാനമായിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒക്‌ടോബര്‍ ആദ്യത്തിലാണ് ബീച്ചുകളിലേക്കുള്ള പ്രവേശനം അധികൃതര്‍ വിലക്കിയത്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഷോപ്പിങ് മാളുകളില്‍ പ്രവേശനാനുമതി നല്‍കുകയും ചെയ്തു. മവേല പച്ചക്കറി മാര്‍ക്കറ്റില്‍ ചില്ലറ വില്‍പന പുനരാരംഭിക്കുകയും ചെയ്യും. മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഫുഡ്‌കോര്‍ട്ടുകള്‍, എക്‌സിബിഷന്‍-കോണ്‍ഫറന്‍സ്, ഹെല്‍ത്ത് ക്ലബ്, കിന്റര്‍ഗാര്‍ട്ടന്‍, നഴ്‌സറികള്‍ എന്നിവക്കും പ്രര്‍ത്തനാനുമതി നല്‍കി. മ്യൂസിയങ്ങളും കോട്ടകളുമടക്കം ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറക്കും.

കാണികളെ പ്രവേശിപ്പിക്കാതെയുള്ള കായിക മല്‍സരങ്ങള്‍, ബൗളിങ് സെന്ററുകള്‍, ബ്യൂട്ടി സലൂണുകളിലെ രണ്ടാം ഘട്ട സേവനങ്ങള്‍, വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ട്രയല്‍ റൂം തുറക്കല്‍, മാളുകളിലെ വിനോദ സ്ഥലങ്ങള്‍, ക്യാമ്പിങ് സാധനങ്ങള്‍ വാടകക്ക് നല്‍കുന്ന കടകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവക്കും ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. മാളുകളിലെ പാര്‍ക്കിങില്‍ ഇനി മുഴുവന്‍ പാര്‍ക്കിങ് അനുവദിക്കുകയും ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. ഹോട്ടലുകള്‍ക്കും ടൂറിസം കമ്പനികള്‍ക്കും കീഴില്‍ സംഘമായി വരുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

തിയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് മസ്‌കത്ത് നഗരസഭ പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍

  • ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന സംവിധാനം നടപ്പാക്കുകയും വേണം.
  • രണ്ടുപേര്‍ക്കിടയില്‍ രണ്ട് സീറ്റുകള്‍ ഒഴിച്ചിടണം.
  • ഒന്നിടവിട്ട വരികള്‍ വീതം ഒഴിച്ചിടുകയും വേണം.
  • രോഗാണുമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതിബദ്ധതയോടെ നടപ്പാക്കണം.
  • ഓരോ ഷോവിന് ഇടയിലും 15 മിനിറ്റിന്റെ ഇടവേളയും ഉണ്ടാകണം.
  • എല്ലാ ടച്ച് അധിഷ്ഠിത ടിക്കറ്റ് മെഷീനുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കണം.
  • തിയറ്റര്‍ ജീവനക്കാര്‍ക്ക് കോവിഡ് സുരക്ഷാ നടപടികള്‍ സംബന്ധിച്ച് പരിശീലനം നല്‍കണം.
  • സാമൂഹിക അകലം സംബന്ധിച്ച ബോധവത്കരണ പോസ്റ്ററുകള്‍ തറയില്‍ ഒട്ടിക്കണം.
  • 70 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ലഭ്യമാക്കണം.
  • ജീവനക്കാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധന നടത്തണം
  • ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം

നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടമായി വരുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് മസ്‌കത്ത് നഗരസഭ ഉപഭോക്താക്കളോട് നിര്‍ദേശിച്ചു. ജീവനക്കാര്‍ മുന്‍ കരുതല്‍ നടപടികള്‍ പാലിക്കുന്നില്ലെങ്കില്‍ നഗരസഭയെ അറിയിക്കുകയും വേണം. അതേസമയം തിയറ്ററുകള്‍ പൂര്‍ണമായി പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഇനിയും വൈകും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.