മസ്കറ്റ്: രാജ്യത്തെത്തുന്ന യാത്രക്കാര്‍ക്കുളള നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ ചില വിഭാഗങ്ങളിലുളളവര്‍ക്ക് ഇളവ് ഏര്‍പ്പെടുത്തി ഒമാന്‍. വിവിധ വിഭാഗങ്ങളിലുളള യാത്രക്കാരെ ചെക്ക് ഇന്‍ സമയത്ത് ചെയ്ത ഹോട്ടല്‍ റിസര്‍വേഷന്‍ രേഖകള്‍ കാണിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയതായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി വിമാന കമ്പനികള്‍ക്ക് സര്‍ക്കുലര്‍ നല്‍കി.
കൂടാതെ ഒമാനിലെ വിദേശ കാര്യാലയങ്ങളില്‍ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍, ഒമാന്‍ സന്ദര്‍ശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഇളവ് ഉണ്ടാകും. ഇതിന് പുറമെ 16 ല്‍ താഴെയും 60 ന് മുകളിലും പ്രായമുളളവര്‍, വിമാന ജീവനക്കാര്‍, രോഗികളായ യാത്രക്കാര്‍ ( മെഡിക്കല്‍ സാഹചര്യങ്ങളെ കുറിച്ച് ഡോക്ടര്‍മാരുടെ കത്ത് ഉണ്ടാകണം) റിലീഫ് ആന്‍ഡ് ഷെല്‍ട്ടര്‍ വിഭാഗത്തിന്റെ അംഗീകാരമുളള സ്വകാര്യ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ പെര്‍മിറ്റുകള്‍ കൈവശമുളളഴര്‍ എന്നിവര്‍ക്കും ചെക്ക് ഇന്‍ സമയത്ത് മുന്‍കൂര്‍ ഹോട്ടല്‍ റിസര്‍വേഷന്‍ സംബന്ധിച്ച രേഖകള്‍ കാണിക്കേണ്ടതില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. അതേസമയം ക്വാറന്റൈന്‍ സംബന്ധിച്ച മറ്റു നിര്‍ദേശങ്ങളില്‍ മാറ്റമില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.