Gulf

ഒമാനില്‍ നോമ്പുതുറയ്ക്ക് നിയന്ത്രണം, പൊതുയിടങ്ങളില്‍ അനുമതിയില്ല

കോവിഡ് മഹാമാരി മൂലം കഴിഞ്ഞ വര്‍ഷങ്ങളിലേര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു

സ്‌കത്ത് : റമദാന്‍ നോമ്പുതുറയ്ക്ക് ഈ വര്‍ഷവും പൊതുഇടങ്ങളില്‍ അനുമതിയില്ലെന്ന് ഒമാന്‍ കോവിഡ് അവലോകന സുപ്രീം കമ്മറ്റി അറിയിച്ചു.

പള്ളികളിലും മറ്റ് പൊതുയിടങ്ങളിലും സമൂഹ നോമ്പുതുറ നടത്തുന്നതാണ് വിലക്കിയിട്ടുള്ളത്.

നോമ്പുകാലത്തെ തറാവിഹ് നമസ്‌കാരത്തിന് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് അനുമതിയുണ്ട്. 12 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ഇതില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടാകുക.

കോവിഡ് രോഗ വ്യാപ്തി കുറഞ്ഞെങ്കിലും അടച്ചിട്ട ഹാളുകളിലും മറ്റും മാനദണ്ഡങ്ങള്‍ പാലിക്കണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയവ തുടരണം.

പള്ളിയ്ക്കുള്ളില്‍ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. പനി ഉള്‍പ്പടെയുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സമൂഹ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കരുത്.

റമദാനോടനുബന്ധിച്ച് നടത്തുന്ന പ്രത്യേക വ്യാപാര മേളകള്‍ക്ക് അനുമതി മുന്‍കൂര്‍ വാങ്ങിച്ചിരിക്കണം. മറ്റ് പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ 70 ശതമാനം ശേഷിയില്‍ നടത്താമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു.

 

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.