Gulf

ഒമാന്‍ വീണ്ടും ലോക് ഡൗണിലേയ്ക്ക്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിവിധ മന്ത്രാലയങ്ങള്‍

 

ഒമാനില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക് ഡൗണിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ലോക്ഡൗണിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യവ്യാപകമായി നടപ്പാക്കുന്നത്. 600 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധ സഥിരീകരിച്ചതും കൂടുതല്‍ ആശങ്കയ്ക്കിടയാക്കി. നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 70000 കടന്നിരിക്കുകയാണ്.

ജൂലൈ 25 ശനിയാഴ്ച രാത്രി ഏഴു മുതലാണ് ലോക്ഡൗണ്‍ ആരംഭിക്കുക. ആഗസ്റ്റ് എട്ട് ശനിയാഴ്ച വരെയുള്ള രണ്ടാഴ്ചത്തേക്കാണ് ഗവര്‍ണറേറ്റുകള്‍ അടച്ചിടുകയെന്ന് സുപ്രീം കമ്മിറ്റി ബുധനാഴ്ച അറിയിച്ചത്. ലോക്ഡൗണ്‍ കാലയളവില്‍ എല്ലാ ദിവസവും രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ആറു വരെ സഞ്ചാരവിലക്ക് നിലവിലുണ്ടാകും. കടകളും പൊതുസ്ഥലങ്ങളും രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ആറു വരെ അടച്ചിടണം. ഇതോടൊപ്പം രാജ്യത്തെ പ്രധാന ചെക്ക്‌പോയന്റുകളും പുനഃസ്ഥാപിക്കും. മസ്‌കത്തില്‍ മത്ര, ഹമരിയ മേഖലകളിലായി ഉണ്ടായിരുന്ന മൂന്ന് ചെക്ക്‌പോയന്റുകളും ശനിയാഴ്ച മുതല്‍ നിലവില്‍ വരും. ഈ ചെക്ക്‌പോയന്റുകള്‍ കടക്കാന്‍ നേരത്തേയുണ്ടായിരുന്നത് പോലെ കമ്പനി തിരിച്ചറിയല്‍ കാര്‍ഡ്/ കത്ത് തുടങ്ങിയവ ഹാജരാക്കണം.

ലോക്ഡൗണിന് മുന്നോടിയായി എല്ലാ ഗവര്‍ണറേറ്റുകളിലെയും ഭക്ഷണ സാധനങ്ങളുടെയും ഭക്ഷ്യോല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വ്യവസായ വാണിജ്യ മന്ത്രാലയം കച്ചവടക്കാരുടെ യോഗം വിളിച്ചുചേര്‍ത്തു. വിപണിയില്‍ സാധനങ്ങളുടെ ലഭ്യത കുറവില്ലെന്നും ആളുകള്‍ അനാവശ്യമായി സാധനങ്ങള്‍ വാങ്ങിക്കൂേട്ടണ്ട ആവശ്യമില്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

വിവിധ സര്‍ക്കാര്‍ ഏജന്‍സികളും പ്രാദേശിക കമ്പനികളും വിതരണക്കാരുമായി ചേര്‍ന്ന് എല്ലാ ഗവര്‍ണറേറ്റുകളിലും ഭക്ഷണ സാധനങ്ങള്‍ അടക്കമുള്ളവയുടെ ലഭ്യത ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായും പ്രസ്താവനയില്‍ പറയുന്നു. ആളുകള്‍ക്ക് പരിഭ്രാന്തി വേണ്ടെന്നും എല്ലാ കടകളിലും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും വ്യവസായ വാണിജ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മുബാറക് അല്‍ ദുഹാനി പറഞ്ഞു. പെരുന്നാള്‍ അവധിയടക്കം ഉള്‍പ്പെടുന്ന ലോക്ഡൗണ്‍ സമയത്ത് ഭക്ഷണ സാധനങ്ങള്‍, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കാന്‍ ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സും ബന്ധപ്പെട്ട കമ്പനികളോട് നിര്‍ദേശിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.