മസ്‌കറ്റ്: ഗവര്‍ണറേറ്റില്‍ കൂടുതല്‍ വാക്സിന്‍ കേന്ദ്രങ്ങള്‍ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. നേരത്തെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ മൂന്ന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചിരുന്നത്. കുത്തിവെപ്പ് ലഭിക്കുന്ന കേന്ദ്രങ്ങളും, അവയുടെ പ്രവര്‍ത്തന സമയങ്ങളും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കിയിട്ടുള്ള വിഭാഗങ്ങള്‍ക്ക് ഈ ആരോഗ്യ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി വാക്സിന്‍ സ്വീകരിക്കാം.സാധാരണ ദിനങ്ങളില്‍ (ഞായര്‍ മുതല്‍ വ്യാഴം വരെ) രാവിലെ 7:30 മുതല്‍ രാത്രി 8.30 വരെയും, വാരാന്ത്യങ്ങളിലും (വെള്ളി, ശനി), പൊതു അവധി ദിനങ്ങളിലും രാവിലെ 9:30 മുതല്‍ വൈകീട്ട് 3:30 വരെയും പ്രവര്‍ത്തിക്കും.
മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍
* സീബ് സ്പെഷ്യലൈസ്ഡ് പോളിക്ലിനിക്
* ബൗഷര്‍ സ്പെഷ്യലൈസ്ഡ് പോളിക്ലിനിക്
* അല്‍ അമീറത് ഹെല്‍ത്ത് സെന്റര്‍
* അല്‍ മബേല ഹെല്‍ത്ത് സെന്റര്‍
* മസ്‌കറ്റ് ഹെല്‍ത്ത് സെന്റര്‍
* നോര്‍ത്ത് അല്‍ ഖുവൈര്‍ ഹെല്‍ത്ത് സെന്റര്‍
ഖുറിയത് ഹെല്‍ത്ത് കോംപ്ലക്സ്, റുവി ഹെല്‍ത്ത് സെന്റര്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്നും സാധാരണ ദിനങ്ങളില്‍ (ഞായര്‍ മുതല്‍ വ്യാഴം വരെ) രാവിലെ 7:30 മുതല്‍ വൈകീട്ട് 2:00 വരെ വാക്സിന്‍ കുത്തിവെപ്പ് ലഭ്യമാകും.
പ്രമേഹം, കിഡ്നി പ്രശ്നങ്ങള്‍ തുടങ്ങിയ രോഗങ്ങളുള്ള 65 വയസ്സിനു മുകളില്‍ പ്രായമായവര്‍, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍, കഠിനമായ ആസ്തമ ഉള്ളവര്‍,ഐഎല്‍ഡി ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍, ഐസിയു ജീവനക്കാര്‍, കൊവിഡ് വാര്‍ഡുകളിലെ ജീവനക്കാര്‍, പ്രമേഹമുള്ള ജീവനക്കാര്‍, നാല്പതോ അതിനു മുകളിലോ ബിഎംഐ ഉള്ള ജീവനക്കാര്‍, ഡയാലിസിസ് ചെയ്യുന്ന ജീവനക്കാര്‍, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ള ജീവനക്കാര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഒമാനില്‍ ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കാന്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഒമാനില്‍ നടന്നു കൊണ്ടിരിക്കുന്ന കൊവിഡ് വാക്സിനേഷന്‍ യത്നത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളില്‍ മൂവായിരത്തിലധികം പേര്‍ വാക്സിന്‍ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.