Kerala

ഒഡെപെക്ക് മുഖേന ദുബായിലേക്ക് വനിത നഴ്‌സുമാര്‍ക്ക് സൗജന്യ നിയമനം; സിംഗപ്പൂരിലേക്ക് സിസ്റ്റം എഞ്ചിനീയര്‍ നിയമനം

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ദുബായിലെ പ്രമുഖ ആശുപത്രിയിലേക്ക് വനിത ബി.എസ്‌സി നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള( DHA )ഡിഎച്ച്എ പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ gcc@odepc.in എന്ന മെയിലിലേക്ക് ഓഗസ്റ്റ് 30 നകം അയക്കണം. ശമ്പളം പ്രതിമാസം 5000 ദിര്‍ഹം. വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
ഫോണ്‍-0471-2329440/41/42

അതേസമയം, കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന സിംഗപ്പൂരിലെ പ്രമുഖ സ്ഥാപനത്തിലേക്ക് സിസ്റ്റം അനലിസ്റ്റ്/നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍ /സിസ്റ്റം എഞ്ചിനീയര്‍ തസ്തികളിലേക്ക് നിയമനം നടത്തുന്നുന്നുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും 4 വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് മുന്‍ഗണന. ശമ്പളം 5000-7000 സിംഗപ്പൂര്‍ ഡോളര്‍ പ്രതിമാസം. പ്രായപരിധി 25-40 വയസ്സ്. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ eu@odepc.in എന്ന മെയിലിലേക്ക് ഓഗസ്റ്റ് 30 നകം അയക്കണം. വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
ഫോണ്‍- 0471-2329440/41/42/6282631503

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 days ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.