News

ഓച്ചിറ വേല കളി, വെറും ചടങ്ങുകൾ മാത്രമാക്കി ചുരുക്കി

Web Desk

സംസ്ഥാനത്തെ കോവി‍ഡ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രസി‍ദ്ധമായ ഓച്ചിറ വേലകളി ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി.

ചരിത്രത്തിലെ വേലകളി

അമ്പലപ്പുഴ വേലകളി എന്നപോലെ ഓച്ചിറവേലകളിയും വളരെ പ്രസിദ്ധമാണ്. ദക്ഷിണകാശി എന്നറിയപ്പെടുന്ന ഓച്ചിറയുടെ പ്രത്യേകതയും ഓച്ചിറവേലകളി തന്നെയാണ്. ചരിത്രപ്രസിദ്ധമായ കായംകുളം വേണാട് യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്തുന്നതിനാണ് എല്ലാ വര്‍ഷവും മിഥുനം 1, 2 തീയ്യതികളില്‍ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ പടനിലത്തില്‍ വേലകളി നടത്തിവരുന്നത്.

ഓണാട്ടുകരയിലെ കാര്‍ത്തികപ്പിള്ളി, കരുനാഗപ്പിള്ളി മാവേലിക്കര എന്നീ മുന്ന് താലൂക്കുകളില്‍പെട്ട 52 കരകളില്‍ നിന്നുമായി മൂവായിരത്തോളം രണവീരന്മാരാണ് പടനിലത്ത് അംഗവെട്ടുക. ഭടന്മാരുടെ വേഷവിധാനങഅങളും പടച്ചട്ടയും മറ്റുമണിഞ്ഞ്, പരിചയും ചുരികക്കോലുമേന്തിയാണ് ഇവര്‍ വേലകളി അവതരിപ്പിക്കുന്നത്. കരഘോഷങ്ങളോടെ മലയാളക്കര നെഞ്ചിലേറ്റിയ ഈ കലാരൂപം ഇന്ന് വിരലില്‍ എണ്ണാവുന്ന ക്ഷേത്രങ്ങളില്‍ ഒരു ചടങ്ങ് എന്ന നിലയിലേക്ക് മാത്രമായി ഒതുങ്ങിക്കൊണ്ടിരിക്കുകയാണ്. യുദ്ധസമാനമായ ആവേശം പകരുന്ന അംഗവിക്ഷേപം കൊണ്ടും, താളം കൊണ്ടും, ചുവടു വെപ്പുകളിലെ വൈവിദ്ധ്യം കൊണ്ടും സമൃദ്ധമായ ഒരു നാടന്‍കല ഇല്ലാതാകുന്നതിലൂടെ മലയാളനാടിന്‍റെ കാലാപാരമ്പര്യത്തിന്‍റെയും സംസ്‌ക്കാരത്തിന്‍റെയും ഒരു ഭാഗം തന്നെയാണ് വിസ്മൃതിയിലമരുന്നത്.

‘അമ്പലപ്പുഴ വേലകണ്ടാല്‍ അമ്മയും വേണ്ട’ എന്ന പ്രശസ്തമായൊരു ചൊല്ലുണ്ട്. കേരളത്തിലെ വളരെ പ്രസിദ്ധമായൊരു അനുഷ്ഠാന കലയായ വേലകളിയെക്കുറിച്ചായിരുന്നു അത്. എന്നാലിന്ന് ഈ ചൊല്ലിനോടൊപ്പം വേലകളി എന്ന കലാരൂപവും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്നു. തെയ്യം, പടയണി തുടങ്ങിയ അനുഷ്ഠാന കലാരൂപങ്ങള്‍ പോലെ തലഉയര്‍ത്തിപ്പിടിച്ചിരുന്ന വേലകളി ഇന്ന് ടൂറിസം വാരാഘോഷങ്ങളിലും മറ്റും അവതരിപ്പിച്ച് പൊലിമകാട്ടാനുള്ള വെറുമൊരു കളിയായി മാത്രം ഒതുങ്ങുകയാണ്.

താളവും മേളവും ഒത്തിണങ്ങിയ വേലകളിയെ ഒരു അനുഷ്ഠാനകലയെന്നു വിളിക്കാമെങ്കിലും ഒരു കായിക കലാപ്രകടനം എന്നു പറയുന്നതാവും കൂടുതല്‍ ശരി. ‘അമ്പലപ്പുഴവേല’ എന്ന് കീര്‍ത്തികേട്ട വേലകളിയുടെ ഉദ്ഭവം പഴയ ചെമ്പകശ്ശേരി നാട്ടുരാജ്യത്തിന്റെ ആസ്ഥാനമായിരുന്ന അമ്പലപ്പുഴയിലാണ് എന്ന് കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവിന്റെ കാലത്ത് അദ്ദേഹത്തിന്റെ സേനാധിപരായിരുന്ന മാത്തൂര്‍ പണിക്കരും, വെള്ളൂര്‍ കുറുപ്പും കളരിപ്പയറ്റിനെ പരിഷ്‌കരിച്ച് രാജാവിനും നാട്ടുകാര്‍ക്കും വേണ്ടി അമ്പലപ്പുഴ ക്ഷേത്രസന്നിധിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയെന്നാണ് ഐതിഹ്യം. അങ്ങനെയാണ് വേലകളി ക്ഷേത്ര അനുഷ്ഠാനകലയായി പ്രചാരത്തിലായത്. അതേസമയം കൗരവ പാണ്ഡവയുദ്ധത്തിന്റെ അനുസ്മരണമാണിതിനു പിന്നിലെന്നും അതല്ല ദേവാസുരയുദ്ധത്തിന്റെ സങ്കല്പത്തിലാണിത് അവതരിപ്പിക്കുന്നതെന്നും രണ്ടു തരത്തിലുള്ള വിശ്വാസങ്ങളും നിലവിലുണ്ട്. പ്രാചീന കേരളത്തിന്റെ വീരസ്മരണയുണര്‍ത്തുന്ന വേലകളി നല്ല മെയ്‌വഴക്കവും ആയോധന കലയില്‍ പ്രാവീണ്യം സിദ്ധിച്ചവരുമായ കലാകാരന്മാരാണ് അവതരിപ്പിക്കാറുള്ളത്.

വരും വര്‍ഷങ്ങളില്‍ മികവാര്‍ന്ന രീതിയില്‍ വേലകളി സംഘടിപ്പിക്കാം എന്ന പ്രത്യാശയിലാണ് സംഘാടരും ഭക്തജനങ്ങളും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.