ജോസഫ് മാളിയേക്കന്‍
മനുഷ്യ കുലത്തിനായി കാവല്‍ നില്‍ക്കുന്ന കാരുണ്യത്തിന്റെ മാലാഖമാരെ ഇത്ര കണ്ടു പ്രശംസിച്ച, തലയിലേറ്റിയ മറ്റൊരു കാലമില്ല. സ്വന്തം ജീവന്‍ പണയം വെച്ചു അന്യ ജീവനുകളെ കൈ വെള്ളയില്‍ കാത്തു സൂക്ഷിച്ചവരെ പോരാളികളായി അംഗീകരിച്ച നാളുകള്‍. അതുകൊണ്ട് തന്നെ പാത്രം കൊട്ടിയും, പുഷ്പ വൃഷ്ടി നടത്തിയും, മെഴുകുതിരി തെളിച്ചും നന്ദിയും കടപ്പാടുമാറിയിക്കാന്‍ രാജ്യം മുഴുവന്‍ മത്സരിക്കുകയായിരുന്നു. പക്ഷെ ആ മുന്നണി പോരാളികളെ പിന്നില്‍ നിന്നു കുത്തിയ ചരിത്രമെ ഉണ്ടായിട്ടുള്ളു…അത് ഈ കൊറോണ കാലത്തും ആവര്‍ത്തിക്കപ്പെട്ടു.
ലോക മെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വെറും സര്‍ജിക്കല്‍ മാസ്‌ക്ക് മാത്രം ധരിച്ചുകൊണ്ടാണ് തുടക്കത്തില്‍ കൊറോണ ബാധിതരായ രോഗികളെ പരിചരിച്ചു തുടങ്ങിയത്. സങ്കീര്‍ണതകളും അനിശ്ചിതത്വവും ഏറിയപ്പോള്‍ പലരും പകച്ചുപോയി. വിദേശ രാജ്യങ്ങളില്‍ താമസിച്ചിരുന്ന തുടക്കകാരും ഗര്‍ഭിണികളും ഉള്‍പ്പെടെ നിരവധിപേര്‍ തിരിച്ചു പോക്കിനൊരുങ്ങുമ്പോള്‍ യാതൊരു വിധ മുന്നൊരുക്കവും ഇല്ലാതെയാണ് കേന്ദ്ര ഗവണ്മെന്റ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആ അടച്ചുപൂട്ടല്‍ നിരവധി നഴ്സുമാരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ചികിത്സയും താമസവും ഭക്ഷണവും കിട്ടാതെ പലരും ദുരിതത്തിലായി.
ഗള്‍ഫ് രാജ്യങ്ങളിലും ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലും വൈറസ് ബാധ പടര്‍ന്നുപിടിച്ചപ്പോള്‍ യാതൊരു സുരക്ഷ മുന്‍കരുതലും ഇല്ലാതെ അവര്‍ വൈറസിനോട് പോരടിച്ചു. യുദ്ധമുഖത്തു ഒറ്റപ്പെട്ടുപോകുന്ന ആയുധം നഷ്ട്ടപെട്ട സൈനികന്റെ അവസ്ഥ. കോവിഡ് ഭീതി പടരാന്‍ തുടങ്ങിയ നാളുകളില്‍ നേഴ്സുമാര്‍ ആവശ്യപ്പെട്ടിട്ടും വേണ്ട സംവിധാനങ്ങള്‍ ഒരുക്കാന്‍ മിക്ക ഹോസ്പിറ്റല്‍ അധികൃതരും തയ്യാറായില്ല എന്ന് രാജ്യത്തിന്റെ പലയിടത്തു നിന്നും കേട്ടറിഞ്ഞു. പോര്‍മുഖത്ത് പലര്‍ക്കും പണിമുടക്കേണ്ട അവസ്ഥ ഉണ്ടായി.
കോവിഡ് പോലെ ഒരു മഹാമാരിയുടെ കാലത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കു രോഗം വരും എന്നത് സ്വാഭാവികമാണ്. പക്ഷേ രോഗിയെ പരിചരിക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കേണ്ടത് ആശുപത്രിയാണ്. എന്നാല്‍ മുംബൈയിലെ സ്വകാര്യ ഹോസ്പിറ്റലുകളില്‍ ബഹുഭൂരിഭാഗവും തങ്ങളുടെ ലാഭം നോക്കുന്നതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ പി. പി. ഇ കിറ്റുകളോ മറ്റു സൗകര്യങ്ങളോ നല്‍കിയില്ല. ഇതിന്റെ പരിണിത ഫലമെന്നോണം സൗത്ത് ബോംബയിലെ വോക്ക് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നാല്പതിലധികം നഴ്സുമാര്‍ക്ക് ഒരുമിച്ചു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
നഗരത്തിലെ സ്വകാര്യ ഹോസ്പിറ്റല്‍ മാനേജ്മെന്റിന്റെ ഗുരുതരമായ അനാസ്ഥയുടെയും മനുഷ്യത്വ രാഹിത്യത്തിന്റെയും ഭാഗമായാണ് വലിയൊരു സംഖ്യ നഴ്സുമാര്‍ക്ക് കോവിഡ് ബാധ ഉണ്ടായതെന്നതില്‍ സംശയമില്ല. രോഗബാധിതരായവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കാന്‍പോലും പലരും തയ്യാറായില്ല. കൊറോണ പ്രതിരോധത്തില്‍ ലോകത്തിനു മാതൃകയായ കേരളം പോലും താമസ സ്ഥലത്തു നിന്നും നഴ്സുമാരെ ഇറക്കി വിട്ട കഠിന ഹൃദയരുടെ നാടായി മാറി. ലോകമെമ്പാടുമുള്ള നഴ്സുമാരുടെ നരക ജീവിതം മൊബൈല്‍ സ്‌ക്രീനില്‍ മാത്രം ലോകം കാണുകയായിരുന്നു.
ഒരു നഴ്സിന് ഇത്ര രോഗി എന്ന നിലയ്ക്ക് നിശ്ചയിക്കപ്പെടുമ്പോഴും ദിവസവും 14 മണിക്കൂര്‍ വരെ നീളുന്നതാണ് അവരുടെ ജോലി സമയം. മൂന്നു ഷിഫ്റ്റ് ജോലി, മാസത്തില്‍ ഏഴു ദിവസം മാത്രം നൈറ്റ് ഷിഫ്റ്റ്, എട്ടുമണിക്കൂര്‍ മാത്രം ജോലി, അധികം ജോലിക്ക് അധിക ശമ്പളം ഇതെല്ലാം നഴ്സിങ് ജീവനക്കാരെ സംബന്ധിച്ച് വെറും സ്വപനങ്ങള്‍ മാത്രമാണ്. ഈ തരത്തില്‍ മുതലെടുപ്പ് നടത്തിയിട്ടും നഴ്സുമാര്‍ക്ക് പ്രതിമാസം 20,000 രൂപ ശമ്പളം നല്‍കണമെന്ന 2018 ലെ സുപ്രീം കോടതി നിര്‍ദേശത്തെ ഇന്ത്യയിലെ സ്വകാര്യ മേഖല പരിഗണിക്കുന്നതേയില്ല.
ഇന്ന് ലോകമാകെ ഇവരെ വാഴ്ത്തുന്നു, അവരുടെ സേവനത്തെ പുകഴ്ത്തുന്നു. എന്നാല്‍ അവരുടെ നിലനില്‍പ്പിനും അന്തസ്സിനെക്കുറിച്ചും ചോദ്യമുയരുമ്പോള്‍ അവര്‍ക്കെതിരെ തിരിയുന്നതാണ് പതിവ്.
ഡല്‍ഹി സര്‍ക്കാര്‍ നിരവധി നഴ്‌സുമാരെ കുറഞ്ഞ വേതനത്തില്‍ താല്‍ക്കാലിക തസ്തികകളില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ ജൂലൈയില്‍ യോഗ്യത രേഖകള്‍ സംബന്ധിച്ചു സംശയം പ്രകടിപ്പിച്ച സര്‍ക്കാര്‍ നിരവധിപേരെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയുണ്ടായി. കൊറോണ യുദ്ധ ഭൂമിയില്‍ സര്‍ക്കാര്‍പോലും ഇവര്‍ക്കൊപ്പമല്ല എന്നത് ഇതില്‍ നിന്നും വ്യക്തമാണ്. നിലനില്‍പ്പിനായി മാലാഖമാര്‍ ചെയ്യുന്ന സമരത്തോട് മുഖം തിരിക്കുന്നത് നെറികേടാണ് എന്ന് ഇന്നല്ലെങ്കില്‍, പിന്നെ എപ്പോഴാണ് തിരിച്ചറിയുന്നത്?
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.