മുംബൈ: ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. സെന്‍സെക്‌സ് ഇന്ന് 335 പോയിന്റാണ് ഇടിഞ്ഞത്. ഇന്നലെയും ഇന്നുമായി 757 പോയിന്റിന്റെ നഷ്‌ടമാണ് സെന്‍സെക്‌സിലുണ്ടായത്.
രാവിലെ 38,413.81 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന സെന്‍സെക്‌സ് സമ്മര്‍ദ നിലവാരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ ഇടിവ് നേരിടുകയായിരുന്നു. 37,736 പോയിന്റിലാണ് ക്ലോസ് ചെയ്‌തത്.
110 പോയിന്റ് ഇടിഞ്ഞ നിഫ്‌റ്റി 11,102ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 11,299.95 പോയിന്റ് വരെ വ്യാപാരത്തിനിടെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു. അവിടെ നിന്നും 200 പോയിന്റോളമാണ് പിന്നീട് ഇടിഞ്ഞത്. 11,300ല്‍ നിഫ്‌റ്റിക്ക് ശക്തമായ സമ്മര്‍ദമാണുള്ളത്. ഇത് ഭേദിക്കാനാകാതെ ലാഭമെടുപ്പ് ദൃശ്യമാവുകയായിരുന്നു വിപണിയില്‍.
ഡോ.റെഡ്‌ഢീസ്, സണ്‍ ഫാര്‍മ, വിപ്രോ, വേദാന്ത, മാരുതി സുസുകി എന്നിവയാണ് ഏറ്റവും ലാഭം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ഡോ.റെഡ്‌ഢീസ് 4.60 ശതമാനം നേട്ടമുണ്ടാക്കി. ഈ ഓഹരി 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ പുതിയ റെക്കോഡ് രേഖപ്പെടുത്തുകയും ചെയ്‌തു.
ഫാര്‍മ ഓഹരികളാണ് ഇന്നും വിപണിയെ വലിയ തകര്‍ച്ച ഒഴിവാക്കാന്‍ സഹായിച്ചത്. ദിവിസ് ലാബ് 5.67 ശതമാനവും സണ്‍ ഫാര്‍മ 3.37 ശതമാനവും ഉയര്‍ന്നു. നിഫ്‌റ്റി ഫാര്‍മ സൂചിക ഇന്ന് 3.11 ശതമാനം നേട്ടമുണ്ടാക്കി.
ഐടി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. ഐടി ഓഹരികളായ ഇന്‍ഫോസിസ്, വിപ്രോ, ഫാര്‍മ ഓഹരികളായ സണ്‍ ഫാര്‍മ. സിപ്ല എന്നിവ 52 ആഴ്‌ചത്തെ ഉയര്‍ന്ന വില രേഖപ്പെടുത്തി.
ബിപിസിഎല്‍, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഐഒസി, എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍. ബിപിസിഎല്‍ 8 ശതമാനം നഷ്‌ടമാണ് ഇന്ന് നേരിട്ടത്. ഐഒസി നാല് ശതമാനം ഇടിഞ്ഞു.
ബാങ്ക് ഓഹരികള്‍ ഇന്ന് നഷ്‌ടം നേരിട്ടു. നിഫ്‌റ്റി ബാങ്ക് സൂചിക രണ്ട് ശതമാനം ഇടിഞ്ഞു. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് അഞ്ച ശതമാനം ഇടിവാണ് നേരിട്ടത്.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.