Breaking News

രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

 

രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണന്‍ സിങ്ങിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 12 പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭയില്‍ ബഹളത്തിനിടെ കാര്‍ഷിക പരിഷ്‌കരണ ബില്ലുകള്‍ പാസാക്കിയതിനെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്.

സി.പി.എം, കോണ്‍ഗ്രസ്, സി.പി.ഐ, തൃണമുല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്രസമിതി, എന്‍.സി.പി, ആര്‍.ജെ.ഡി, നാഷണല്‍ കോണ്‍ഫറണ്‍സ്, ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയത്.

അവിശ്വാസ പ്രമേയ നോട്ടീസിന്മേല്‍ തീരുമാനമെടുക്കുന്നതുവരെ രാജ്യസഭാ സമ്മേളനങ്ങളില്‍ ഉപാധ്യക്ഷന്‍ അധ്യക്ഷത വഹിക്കാന്‍ പാടില്ലെന്നാണ്​ ചട്ടം. വോ​ട്ടെടുപ്പ്​ ആവശ്യപ്പെട്ടിട്ടും തിരക്കിട്ട്​ പാസാക്കാനാണ്​ ഉപാധ്യക്ഷന്‍ ശ്രമിച്ചതെന്ന്​ നോട്ടീസില്‍ കുറ്റപ്പെടുത്തി. ബോധപൂര്‍വം സുരക്ഷ ഉദ്യോഗസ്​ഥരെ രാജ്യസഭക്കുള്ളില്‍ അണിനിരത്തി. പ്രതിപക്ഷാംഗങ്ങള്‍ക്ക്​ സംസാരിക്കാന്‍ വേണ്ടത്ര സമയം നല്‍കിയില്ലെന്നും​ നോട്ടീസില്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദ വോട്ടോടെയാണ് രാജ്യസഭ ബില്ലുകള്‍ പാസാക്കിയത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടിയാണ് ഉണ്ടായതെന്ന് 12 പാര്‍ട്ടികള്‍ രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. വോട്ടെടുപ്പ് വേണമെന്ന ആവശ്യമടക്കം തള്ളി.

രാജ്യസഭാ ഉപാധ്യക്ഷന്‍ ബില്ലുകള്‍ പാസാക്കിയ രീതിയിലും അദ്ദേഹത്തിന്റെ സമീപതനത്തിലും വിശ്വാസമില്ലെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു.

അതേസമയം, സഭാ നടപടികള്‍ അ​ല​ങ്കോലപ്പെടുത്തിയതിന്​ ഏതാനും അംഗങ്ങളെ സസ്​പെന്‍ഡ്​​ ചെയ്യാനുള്ള നീക്കത്തിലാണ്​ ഭരണപക്ഷം. തൃണമൂല്‍ കോണ്‍ഗ്രസിലെ ഡറിക്​ ഒബ്രിയന്‍, സി.പി.എമ്മിലെ കെ.കെ. രാഗേഷ്​ തുടങ്ങിയവരെ സമ്മേളനകാലം തീരുംവരെ സസ്​പെന്‍ഡ്​​ ചെയ്​തേക്കുമെന്ന് അറിയുന്നു .

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.