Gulf

ആറുമാസത്തിന്​ ശേഷം ഒമാനിലേക്ക്​ മടങ്ങിവരുന്ന വിദേശികള്‍ക്ക്​ എന്‍.ഒ.സി നിര്‍ബന്ധം

 

ആറുമാസത്തിലധികം വിദേശത്ത്​ കുടുങ്ങിയ റെസിഡന്‍സ്​ വിസക്കാര്‍ക്ക്​ ഒമാനിലേക്ക്​ മടങ്ങാന്‍ എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ്​ നിര്‍ബന്ധമാണെന്ന്​ റോയല്‍ ഒമാന്‍ പൊലീസ്​ അറിയിച്ചു. പാസ്​പോര്‍ട്ട്​ ആന്‍റ്​ റെസിഡന്‍സ്​ ജനറല്‍ അഡ്​മിനിസ്​ട്രേഷനിലെ അഡ്​മിനിസ്​ട്രേറ്റീവ്​ ആന്‍റ്​ ഫൈനാന്‍ഷ്യല്‍ അഫെയേഴ്​സ്​ ഡയറക്​ടര്‍ക്ക്​ തൊഴിലുടമയാണ് ഇതിനായി​ അപേക്ഷ നല്‍കേണ്ടത്​​.

സാധുവായ വിസയുള്ള തൊഴിലാളിക്ക്​ തിരികെ വരാന്‍ അനുമതി നല്‍കണമെന്ന്​ ആവശ്യപ്പെട്ടുള്ള കമ്പിനിയില്‍ നിന്നുള്ള കത്ത്​, തൊഴിലാളിയുടെ പാസ്​പോര്‍ട്ടിന്‍റെയും തിരിച്ചറിയല്‍ കാര്‍ഡി​ന്‍റെയും കോപ്പികള്‍, കമ്പിനിയുടെ കൊമേഴ്​സ്യല്‍ രജിസ്​ട്രേഷ​ന്‍റെ (സി.ആര്‍) കോപ്പി, കമ്പിനിയുടെ അംഗീകൃത സിഗ്​നേച്ചറി​ന്‍റെ കോപ്പി, 14 ദിവസം വരെ കാലാവധിയുള്ള തൊഴിലാളിയുടെ വിമാന ടിക്കറ്റി​ന്‍റെ കോപ്പി എന്നിവ സഹിതമാണ്​ അപേക്ഷിക്കേണ്ടത്​.

ഒമാനില്‍ തൊഴില്‍ വിസയിലുള്ളവര്‍ 180 ദിവസത്തിലധികം രാജ്യത്തിന്​ പുറത്തായിരുന്നാല്‍ വിസ റദ്ദാകുമെന്ന നിയമത്തില്‍ കോവിഡ്​ പശ്​ചാത്തലത്തിലാണ്​ മാറ്റം വരുത്തിയത്​. സാധാരണ വിമാന സര്‍വീസുകള്‍ ആരംഭിക്കാത്തതിനാല്‍ നിരവധി പേരാണ്​ കേരളത്തിലടക്കം കുടുങ്ങി കിടക്കുന്നത്​. ആറുമാസത്തിലധികം ഒമാന്​ പുറത്തായിരുന്നവര്‍ക്ക്​ തിരികെ വരാന്‍ എന്‍.ഒ.സി നിര്‍ബന്ധമാണെന്ന്​ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ദിവസങ്ങളായി പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും പൊലീസ്​ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിരുന്നില്ല. ചില ചാര്‍​ട്ടേഡ്​ വിമാന സര്‍വീസുകള്‍ വഴി വന്നവരില്‍ നിന്ന്​ എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റ്​ ആവശ്യപ്പെട്ടില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.