തിരുവനന്തപുരം: രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കുന്ന 242 സപ്ലൈക്കോ വില്‍പ്പനശാലകളില്‍ ജീവനക്കാര്‍ക്ക് ഉപയോഗിക്കാന്‍ ശുചിമുറിയില്ലെന്ന് സപ്ലൈക്കോ.നിലവില്‍ ശുചിമുറി സൗകര്യമില്ലാത്ത എല്ലാ വില്‍പ്പന ശാലകളിലും അടിയന്തിരമായി ശുചിമുറി സൗകര്യം ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സപ്ലൈക്കോ മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
1534 വില്‍പ്പനശാലകളാണ് സപ്ലൈകോയ്ക്ക് സംസ്ഥാനത്തുള്ളത്. സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. 528 വില്‍പ്പനശാലകളില്‍ ശുചിമുറി സൗകര്യമില്ലെങ്കിലും ഇതില്‍ 286 കേന്ദ്രങ്ങളില്‍ സമീപപ്രദേശത്തുള്ള കടമുറികളില്‍ ശുചിമുറി സൗകര്യമുണ്ടെന്ന് എം ഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാക്കിയുള്ള 242 കേന്ദ്രങ്ങളില്‍ ശുചിമുറി സൗകര്യം ലഭ്യമല്ല. ഇതില്‍ കൊല്ലം കടപ്പാക്കടയിലുള്ള മാവേലി സ്റ്റോര്‍ കെട്ടിടം സപ്ലൈക്കോയുടെ ഉടമസ്ഥതതയിലുള്ളതാണ്. ഇവിടെ ശുചിമുറി സ്ഥാപിക്കാമെന്ന് എം ഡി അറിയിച്ചു. സപ്ലൈക്കോ എംപ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്റ് എം. ശശിധരന്‍ നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.