Kerala

നിപ്മര്‍ മികവിന്റെ കേന്ദ്രമാകുന്നു

 

തിരുവനന്തപുരം: ഭിന്നശേഷി ചികിത്സാ പുനരധിവാസ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനെ (NIPMR) മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കുന്നു. ഫെബ്രുവരി 6ന് നിപ്മര്‍ ആസ്ഥാനത്ത് രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രഖ്യാപനം നടത്തും. ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

പുനരധിവാസ ചികിത്സ മേഖലയില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയും വൈദഗ്ധ്യവുമുള്ള സ്ഥാപനമാണ് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള നിപ്മര്‍. 27 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള സ്‌പൈനല്‍ ഇന്‍ജുറി റീഹാബിലിറ്റേഷന്‍ യൂണിറ്റ്, അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍, ആര്‍ട്ട് എബിലിറ്റി സെന്റര്‍, ഇയര്‍മോള്‍ഡ് ലാബ്, കോള്‍ ആന്‍ഡ് കണക്ട് ഇന്‍ഫര്‍മേഷന്‍ ഗേറ്റ് വേ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ്, പ്രോസ്‌തെറ്റിക്‌സ് ആന്‍ഡ് ഓര്‍ത്തോടിക്‌സ് യൂണിറ്റ്, സെന്‍സറി പാര്‍ക്ക്, സെന്‍സറി ഗാര്‍ഡന്‍, വെര്‍ച്ച്വല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും പുതിയ തെറാപ്പി സംവിധാനങ്ങളും സജ്ജമാക്കിക്കൊണ്ടാണ് ഭിന്നശേഷി പുനരധിവാസ മേഖലയിലെ മികവിന്റെ കേന്ദ്രമായി സ്ഥാപനം വളര്‍ന്നത്.

ഇന്‍സ്റ്റിറ്റിയൂട്ടില്‍ പുതിയതായി പണികഴിപ്പിച്ച അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍, സെന്റര്‍ ഫോര്‍ മൊബിലിറ്റി ആന്‍ഡ് അസിസ്റ്റിവ് ടെക്‌നോളജി (സിമാറ്റ്) എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചറും സ്‌പൈനല്‍ ഇന്‍ജ്യുറി റീഹാബിലിറ്റേഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും നിര്‍വഹിക്കും. ആര്‍ട്ട് എബിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ടി.എന്‍. പ്രതാപന്‍ എംപിയും അക്കാദമിക് പ്രോഗ്രാമുകളുടെ ഉദ്ഘാടനവും ഒക്യുപേഷണല്‍ തെറാപ്പി കോളേജിന്റെ തറക്കല്ലിടലും ഇരിങ്ങാലക്കുട എംഎല്‍എ പ്രൊഫ. കെ. അരുണനും വൊക്കേഷണല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്ററും ഇയര്‍മോള്‍ഡ് ലാബിന്റെ ഉദ്ഘാടനം സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജും, ഹെല്‍ത്ത് ഇന്‍ഫോനെറ്റ് സെന്റ് സ്റ്റീഫന്‍ കോളേജ്, ഉഴവൂര്‍, ഐസിയുഡിഎസ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെ ആരംഭിക്കുന്ന കോള്‍ ആന്‍ഡ് കണക്ട് ഇന്‍ഫര്‍മേഷന്‍ ഗേറ്റ് വേ ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡിന്റെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ കളക്ടര്‍ എ. ഷാനവാസും നിര്‍വഹിക്കും.

പരിപാടിയോട് അനുബന്ധിച്ച് ഒക്യുപേഷണല്‍ തെറാപ്പി കോഴ്‌സിന് ക്ലിനിക്കല്‍ പരിശീലനം നല്‍കുന്നത് സംബന്ധിച്ച ധാരണപത്രം ഇരിങ്ങാലക്കുട കോഓപ്പറേറ്റിവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി. ജാക്‌സണ്‍ കൈമാറും. ഭിന്നശേഷി സഹായ ഉപകരണ നിര്‍മാണ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിക്കും. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍, ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ തുടങ്ങി മറ്റ് ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും.

എന്‍.കെ. മാത്യു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയിരുന്ന ത്രേസ്യാമ്മ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തതിന് ശേഷം അഭൂതപൂര്‍വമായ വികസനമാണ് സ്ഥാപനത്തില്‍ ഉണ്ടായിരിക്കുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.