മുംബൈ: ഓഹരി വിപണി കരകയറ്റം തുടരുന്നു. തിങ്കളാഴ്‌ചത്തെ ഇടിവിനു ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിപണി മുന്നേറിയത്. ശക്തമായ ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. ഈ മുന്നേറ്റം നിഫ്‌റ്റി വീണ്ടും 11,500 പോയിന്റിന് മുകളിലേക്ക് ഉയരാന്‍ സഹായകമായി. 11,800 പോയിന്റിലാണ് അടുത്ത സമ്മര്‍ദം.
സെന്‍സെക്‌സ് ഇന്ന് 185 പോയിന്റും നിഫ്‌റ്റി 65 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 11,535 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. 11,430.40 വരെ ഇടിഞ്ഞ നിഫ്‌റ്റി അവിടെ നിന്നും നൂറ് പോയിന്റിലേറെ ഉയരുകയായിരുന്നു. 39,086 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്‌തത്. 38,736.22 പോയിന്റ് വരെ രാവിലെ സെന്‍സെക്‌സ് ഇടിഞ്ഞിരുന്നു.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 37 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 13 ഓഹരികള്‍ ഇടിവ് നേരിട്ടു. സീ ലിമിറ്റഡ്, മഹീന്ദ്ര & മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ്, ഇന്‍ഫ്രാടെല്‍, അദാനി പോര്‍ട്‌സ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. സീ ലിമിറ്റഡ് 7.46 ശതമാനം ഉയര്‍ന്നു. മഹീന്ദ്ര & മഹീന്ദ്ര ആറ് ശമാനത്തിലേറെയും ടാറ്റാ മോട്ടോഴ്‌സ് അഞ്ച് ശതമാനത്തിലേറെയും നേട്ടമുണ്ടാക്കി. ഇന്‍ഫ്രാടെല്‍, അദാനി പോര്‍ട്‌സ്, പവര്‍ഗ്രിഡ് എന്നീ സൂചികാധിഷ്‌ഠിത ഓഹരികള്‍ മൂന്ന് ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
പ്രധാനമായും ഓട്ടോമൈബൈല്‍, ഐടി മെറ്റല്‍ ഓഹരികളാണ് ഇന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വെച്ചത്. നിഫ്‌റ്റി ഓട്ടോ സൂചിക 1.15 ശതമാനം ഉയര്‍ന്നു. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.79 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. സെയില്‍ അഞ്ച് ശതമാനത്തോളം മുന്നേറി.
ബജാജ് ഓട്ടോ, ഹീറോ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്‌ഡിഎഫ്‌സി, നെസ്‌ളേ ഇന്ത്യ എന്നിവയാണ് നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടമുണ്ടാക്കിയ ഓഹരികള്‍.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.