Kerala

സ്വപ്ന സുരേഷിന് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു

 

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു. സ്വപ്നയ്‌ക്ക് സ്വർണക്കടത്തിൽ പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്. സ്വർണക്കടത്തിലൂടെ നടന്നത് രാജ്യത്തിനെതിരായ സാമ്പത്തിക ഭീകരവാദമെന്ന എൻഐഎ അന്വേഷണ സംഘത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന് കഴിഞ്ഞ ദിവസം വാദത്തിനിടെ കോടതി ചോദിച്ചിരുന്നു. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും അന്വേഷണ സംഘം കോടതിയിൽ അറയിച്ചിരുന്നു. എൻഐഎയ്ക്കു വേണ്ടി അഡിഷണൽ സോളിസിറ്റർ ജനറൽ വിജയ കുമാറാണ് കോടതിയിൽ ഹാജരായത്.

അതേസമയം, ഇത് നികുതി വെട്ടിച്ച കേസ് മാത്രമാണെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്റെ വാദം. സ്വർണക്കടത്തിന്റെ പേരിൽ തനിക്കെതിരായുള്ള ചോദ്യം ചെയ്യലുകളും തെളിവെടുപ്പുകളും പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു സ്വപ്ന കോടതിയോട് അപേക്ഷിച്ചത്. സ്വപ്നയുടെ പേരിൽ ബാങ്ക് ലോക്കറുകളിൽ കണ്ടെത്തിയ പണത്തിന് ഉറവിടം കാണിക്കാമെന്നും സ്വർണത്തിന്റെ ഉടമസ്ഥാവകാശത്തിന് തെളിവു ഹാജരാക്കാമെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവാഹത്തിൽ സ്വർണാഭരണം ധരിച്ച് നിൽക്കുന്നതിന്റെ ഫോട്ടോയും കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ സ്വപ്നയ്ക്കെതിരായ എൻഐഎ കേസ് കൂടുതൽ ഗൗരവമുള്ളതാണെന്ന അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.