തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയ വസന്തയെ വീട്ടില്‍ നിന്നും മാറ്റി. ക്രമസമാധാനം കണക്കിലെടുത്താണ് നടപടിയെന്ന് പോലീസ് പറഞ്ഞു.
അതേസമയം, മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് വസ്തു വിട്ടുനല്‍കില്ലെന്ന് വസന്ത പറഞ്ഞു. തര്‍ക്ക സ്ഥലം തന്റേതാണ്. ഇക്കാര്യം കോടതിയില്‍ തെളിയിക്കും. നിയമപരമായി മാത്രമാണ് ഇടപെട്ടത്. വസ്തു വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല. നിയമത്തിന്റെ മുന്നില്‍ തന്നെ മുട്ടുകുത്തിച്ചിട്ട് വേണമെങ്കില്‍ വസ്തു ഏറ്റെടുക്കാമെന്ന് വസന്ത പറഞ്ഞു.
താന്‍ ക്ഷമിച്ചേനെ…പക്ഷെ കോളനിക്കാര്‍ ഒന്നിച്ച് നിന്ന് തന്നെ ഒരുപാട് ദ്രോഹിച്ചു. പാവങ്ങള്‍ക്ക് വേണമെങ്കില്‍ വസ്തു നല്‍കും. പക്ഷേ ഗുണ്ടായിസം കാണിച്ചവര്‍ക്ക് വസ്തു വിട്ടുനല്‍കില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ആരെയും ദ്രോഹിച്ചിട്ടില്ലെന്നും വസന്ത പറഞ്ഞു.
അതേസമയം, പോലീസിന്റെ ഭാഗത്തെ വീഴ്ച്ച പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കും. വിഷയം മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. വിശദമായ അന്വേഷണം വേണമെന്ന് കടകംപള്ളി പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.